റിയാദിൽ ബാർബർ ഷോപ്പുകൾക്ക് കർശന നിബന്ധനകൾ; 'ഹോം സർവീസ്' നൽകാൻ പ്രത്യേക അനുമതി നിർബന്ധം

റിയാദ്: ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിന് മുമ്പും അതിനിടയിലും സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റുകൾ കൈവശം വെക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും കൃത്യമായ ആരോഗ്യ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ബാർബർമാരോട് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നിർദേശം. സ്ഥാപനത്തിന് പുറത്ത് വീടുകളിലെത്തി ഹെയർഡ്രസ്സിങ് സേവനങ്ങൾ നൽകുന്നതിന് പ്രത്യേക അനുമതി നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

പുരുഷന്മാരുടെ ബാർബർ ഷാപ്പുകളും ബ്യൂട്ടി പാർലറുകളും വീണ്ടും ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ ഓരോ ഉപയോഗത്തിന് ശേഷവും വൃത്തിയാക്കി അണുവിമുക്തമാക്കണം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ ഉപയോഗത്തിന് ശേഷം കളയണമെന്നും മന്ത്രാലയം കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ മറ്റ് ഉപകരണങ്ങളും സംവിധാനങ്ങളും സമയാസമയങ്ങളിൽ അണുവിമുക്തമാക്കണമെന്നും സേവനങ്ങൾ നൽകുന്ന സ്ഥലങ്ങളുടെ ശുചിത്വം പൂർണ മായും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുക, സേവനങ്ങളുടെ നിലവാരം ഉയർത്തുക, സ്ഥാപനങ്ങൾക്കുള്ളിൽ ശരിയായ ആരോഗ്യ രീതികൾ ഉറപ്പുവരുത്തുക, ഈ രംഗത്തെ പ്രവർത്തനം ക്രമീകരിക്കുക എന്നിവക്കാണ് കർശനമായ ഈ നിബന്ധനകൾ ഏർപ്പെടുത്തി യിരിക്കുന്നത്. ശിക്ഷാ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ബാധ്യതകൾ നിറവേറ്റാൻ സ്ഥാപന ഉടമകളെ സഹായിക്കുക, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നത് ദൈനംദിന പ്രവർത്തനങ്ങളിൽ സ്ഥിരമായ ഒരു ശീലമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ നിബന്ധനകളെക്കുറിച്ചുള്ള ബോധവൽക്കരണവും അവ നടപ്പിലാക്കുന്നതിനുള്ള ആവശ്യകതകൾ വ്യക്തമാക്കലും എന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Riyadh Barber Shop Health Guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.