റിയാദ് സീസൺ വേദികളിലൊന്നായ ബോളിവാഡ് സിറ്റി
റിയാദ്: റിയാദ് സീസൺ സന്ദർശകരുടെ എണ്ണം 1.8 കോടി കവിഞ്ഞു. ഇത് പുതിയ നേട്ടമാണെന്ന് പൊതുവിനോദ അതോറിറ്റി അറിയിച്ചു. തുടർച്ചയായ ഈ നേട്ടം ഒരു പ്രമുഖ വിനോദ കേന്ദ്രമെന്ന നിലയിൽ റിയാദ് സീസൺ നേടിയ ആഗോള പദവിയെ പ്രതിഫലിപ്പിക്കുന്നതാണ്.
സ്പോർട്സ് മത്സരങ്ങൾ, കച്ചേരികൾ, റസ്റ്റാറന്റുകൾ, പാർക്കുകൾ, അതുല്യമായ വിനോദ അനുഭവങ്ങൾ എന്നിവയുൾപ്പെടെ റിയാദ് സീസൺ ആഘോഷങ്ങളിൽ എത്തുന്നവർക്ക് ആസ്വദിക്കാൻ വേണ്ടതെല്ലാം ഉണ്ട്. ഇത് സന്ദർശകർക്ക് അസാധാരണവും സമാനതകളില്ലാത്തതുമായ അനുഭവം നൽകുന്നു.
കൂടുതൽ സന്ദർശകരെത്തിയ പ്രധാനപ്പെട്ട വേദികളിലൊന്നാണ് ‘ദി വെന്യു’. റിയാദ് വോളിവാഡ് സിറ്റിയോട് ചേർന്നുള്ള ‘കിങ്ഡം അരീന’ ഏരിയക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന പുതിയ പ്രദേശമാണിത്.
കൂടാതെ ബോളിവാഡ് സിറ്റി, ബോളിവാഡ് വേൾഡ്, മൃഗശാല, സുവൈദി പാർക്ക് എന്നിവയും സീസൺ ആഘോഷവേദികളാണ്. ഇവിടങ്ങളിലും വൻതോതിൽ സന്ദർശകരെത്തി.
ഇത് റിയാദ് സീസണിന്റെ തുടർച്ചയായ വിജയത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ക്യാമ്പിങ് പ്രേമികളെ ആകർഷിച്ച ഡൂൺസ് ഓഫ് അറേബ്യ, ബോളിവാഡ് റൺവേ, വണ്ടർ ഗാർഡൻ തുടങ്ങിയ പുതിയ മേഖലകളിലേക്ക് രാജ്യത്തിനകത്തും പുറത്തും നിന്ന് ധാരാളം സന്ദർശകരെ ആകർഷിക്കുകയും ചെയ്തതായും പൊതുവിനോദ അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.