റിയാദ്: റിയാദിലെ കിങ്ഡം സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടു അധ്യാപകർ മരിച്ചു. സൗദി, ഫലസ്തീനി പൗരൻമാരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ജോലിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇറാഖ് സ്വദേശിയായ മുൻ അധ്യാപകനാണ് അക്രമി. വേനലവധിയായതിനാൽ സ്കൂളിൽ അധ്യയനം ഉണ്ടായിരുന്നില്ല.
മലയാളി വ്യവസായ പ്രമുഖൻ സണ്ണിവർക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്ലോബൽ നെറ്റ്വർക്കിെൻറ ഭാഗമാണ് സൗദി ശതകോടീശ്വരൻ അമീർ വലീദ് ബിൻ തലാലിെൻറ കിങ്ഡം സ്കൂൾ. റിയാദിലെ മികച്ച വിദ്യാലയങ്ങളിലൊന്നായാണ് കിങ്ഡം സ്കൂൾ കണക്കാക്കുന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. നാലുവർഷം മുമ്പ് സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ടയാൾ സ്കൂളിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കിങ്ഡം േഹാൾഡിങ് സി.ഇ.ഒ തലാൽ അൽ മൈമൻ അറിയിച്ചു. സ്വഭാവ സ്ഥിരതയില്ലായ്മയും ൈവകാരിക പ്രശ്നങ്ങളും കാരണമാണ് ഇയാെള സ്കൂളിൽ നിന്ന് പുറത്താക്കിയത്. അക്രമത്തിന് പിന്നാലെ ഇൗ മേഖലയിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ എംബസി ട്വിറ്ററിൽ നിർദേശം നൽകിയിരുന്നു.
ᐧ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.