റിയാദ് പി.സി.ഡബ്ലിയു.എഫിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി

സ്വാതന്ത്ര്യദിനം ആഘോഷിച്ച് റിയാദ് പി.സി.ഡബ്ല്യു.എഫ്

റിയാദ്: സ്വാതന്ത്ര്യദിനം പി.സി.ഡബ്ല്യു.എഫ് റിയാദ് സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ദാറുൽ ഉബൈദ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് പ്രസിഡന്റ് അൻസാർ നെയ്തല്ലൂർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. അസ് ലാം കളക്കര അധ്യക്ഷത വഹിച്ചു. സുഹൈൽ മഖ്ദൂം സന്ദേശം നൽകി. ഒ.എസ്‌.ബി പ്രതിനിധി നൗഫൽ ആശംസ നേർന്നു സംസാരിച്ചു. ക്വിസ് മത്സരത്തിൽ സി. അനസ്, ഫൈസൽ എന്നിവർ വിജയികളായി. സെക്രട്ടറി പി.വി ഫാജിസ്, ജോയിന്റ് ട്രഷറർ അനസ്.എം ബാവ എന്നിവർ സമ്മാന വിതരണം നടത്തി. സംറുദ്, അൽത്താഫ്, നിഷാം, നവാർ, അഷ്‌കർ, അജ്മൽ റസാഖ്, അബു നാസ്, വിഷ്ണു,അലക്സ് നേതൃത്വം നൽകി. സെക്രട്ടറി ആഷിഫ് ചങ്ങരംകുളം സ്വാഗതവും മുക്താർ വെളിയംകോട് നന്ദിയും പറഞ്ഞു.

Tags:    
News Summary - Riyadh PCWF celebrates Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.