റിയാദ്: ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും ഒമ്പതുവര്‍ഷം വേട്ടയാടിയവര്‍ അദ്ദേഹം വിടവാങ്ങി രണ്ടുവര്‍ഷം പിന്നിടുമ്പോഴും വിടാതെ പിന്തുടരുകയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. റിയാദ് ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം ‘കുഞ്ഞൂഞ്ഞോര്‍മ്മയില്‍’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബം അനുഭവിച്ചതിന്റെ കാഠിന്യം ചെറുതല്ല. അങ്ങേയറ്റം രോഗപീഡയില്‍ മല്ലിടുമ്പോഴും ആക്രമണം തുടര്‍ന്നു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷൻ കേരളത്തിലെ പാവപ്പെട്ടവർക്കായി 50 വീടുകൾ നിർമിച്ച് നൽകുക എന്ന ലക്ഷ്യത്തിനായി തുടക്കം കുറിക്കുകയാണ്. അതിന്റെ ഭാഗമായി റിയാദിൽനിന്നും ഷാജി അരിപ്ര (സഫ മക്ക പോളിക്ലിനിക്), മുഷ്താഖ് മുഹമ്മദലി (റയാന് പോളിക്ലിനിക്), കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി, ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി തുടങ്ങിയവർ ഒരോ വീട് വീതം സമ്മാനിക്കുമെന്ന് അറിയിച്ചത് പിതാവിനോടുളള സ്നേഹമാണ്. അതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട്, കുഞ്ഞി കുമ്പള, അബ്ദുല്ല വല്ലാഞ്ചിറ, സി.പി. മുസ്തഫ, ഡോ. കെ.ആർ. ജയചന്ദ്രന്, ജോസഫ് അതിരുങ്കല്‍, നിബു വര്‍ഗീസ്, ജയൻ കൊടുങ്ങല്ലൂർ, ഷാജി കുന്നിക്കോട്, റഷീദ് കൊളത്തറ, നൗഫൽ പാലക്കാടൻ, റഹ്മാൻ മുനമ്പത്ത്, അഡ്വ. എൽ.കെ. അജിത്, സക്കീർ ധാനത്ത്, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, സൈഫ് കായംകുളം, ജോൺസൺ മാർക്കോസ്, വൈശാഖ് അരൂർ, മാത്യൂസ് എറണാകുളം തുടങ്ങിയവർ സംസാരിച്ചു. ഷംനാദ് കരുനാഗപ്പളളി ആമുഖ പ്രഭാഷണം നിർവഹിച്ചു. ശുഭ മാമച്ചൻ ഈശ്വര പ്രാർഥന നടത്തി. ബാലുക്കുട്ടന്‍ സ്വാഗതവും അബ്ദുൽ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു. ഉമ്മൻ ചാണ്ടി, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, കോൺഗ്രസ് നേതാക്കളായിരുന്ന തെന്നല ബാലകൃഷ്ണ പിള്ള, സി.വി. പത്മരാജൻ തുടങ്ങിയവർക്കായി മൗന പ്രാർഥന നടത്തി. ഉമ്മൻ ചാണ്ടിയുടെ ജീവിതത്തെ ആസ്പദമാക്കി വി.ജെ. നസ്റുദ്ധീൻ രചനയും നാദിർഷാറഹ്മാൻ ശബ്ദവും നൽകിയ ‘കുഞ്ഞൂഞ്ഞോർമ്മയിൽ’ എന്ന ഡോക്യുമെന്ററിയും സദസ്സിൽ പ്രദർശിപ്പിച്ചു.
ചാണ്ടി ഉമ്മനെ അമീർ പട്ടണത്ത് ഷാൾ അണിയിച്ച് ആദരിച്ചു. അയ്യൂബ് ഖാൻ, അസ്കർ കണ്ണൂർ, അശ്റഫ് മേച്ചേരി, ബഷീർ കോട്ടക്കൽ, നാസർ ലെയ്സ്, മുഹമ്മദ് ഖാൻ, വിൻസൻറ് തിരുവനന്തപുരം, ശിഹാബ് പാലക്കാട്, ഉമർ ഷരീഫ്, വഹീദ് വാഴക്കാട്, കമറുദ്ധീൻ താമരക്കുളം, സന്തോഷ് ബാബു കണ്ണൂർ, നസീർ ഹനീഫ കൊല്ലം, ബാബു കുട്ടി പത്തനംതിട്ട, തോമസ് കോട്ടയം, അൻസായി ഷൗക്കത്ത്, ഷിജോ വയനാട് തുടങ്ങിയവരും ഷാൾ അണിയിച്ചു. ഷുക്കൂർ ആലുവ, സജീർ പൂന്തുറ, നാദിർഷാ റഹ്മാൻ, ഷാനവാസ് മുനമ്പത്ത്, അശ്റഫ് കീഴ്പുള്ളിക്കര, യഹിയ കൊടുങ്ങല്ലൂർ എന്നിവർ ഫലകം സമ്മാനിച്ചു. മാത്യു വർഗീസ്, അഷറഫ് ഹമീദ് എന്നിവർക്കുള്ള ഫലകം ചാണ്ടി ഉമ്മൻ സമ്മാനിച്ചു.
പരിപാടിയുടെ ഭാഗമായി ഉമ്മൻ ചാണ്ടിയുടെ പേരിൽ നടത്തിയ പ്രസംഗം, കാരിക്കേച്ചർ മത്സരങ്ങളിലെ വിധികർത്താക്കളെയും വിജയികളെയും ചടങ്ങിൽ ആദരിച്ചു. വിധികർത്താക്കളായ അഡ്വ. എൽ.കെ. അജിത്, വി.ജെ. നസറുദ്ദീൻ, ബിനു ശങ്കർ, പ്രദീപൻ തെക്കിനിയിൽ, രാജീവ് ഓണക്കുന്ന്, പ്രസംഗ മത്സര വിജയികളായ ലാലു വർക്കി, ഷാജഹാൻ ചലവറ, റിജോ ഡൊമിനിക്, മുസ്തഫ കുമരനെല്ലൂർ, കാരിക്കേച്ചർ വിജയികളായ റിത്വിൻ റീജേഷ്, അഡോൺ മെൽവിൻ, സാന്ദ്ര മരിയ ദീപു എന്നിവർക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.മൊയ്തീൻ മണ്ണാർക്കാട്, സൈനുദ്ധീൻ പാലക്കാട്, അൻസാർ വർക്കല, സൈനുദ്ധീൻ വെട്ടത്തൂർ, ത്വൽഹത്ത് തൃശൂർ, ജംഷി തുവ്വൂർ, ഹരീന്ദ്രൻ കണ്ണൂർ, റഫീഖ് പട്ടാമ്പി, നാസർ കല്ലറ, ബാസ്റ്റിൻ ജോർജ്, ബനൂജ്, സോണി തൃശൂർ, ഷഹീർ കോട്ടെകാട്ടിൽ, അൻസാർ തൃത്താല, മജു സിവിൽ സ്റ്റേഷൻ, ഷംസീർ പാലക്കാട്, മുനീർ കണ്ണൂർ, ഷിജു കോട്ടയം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.