റിയാദ്: വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ചകളിൽ ഇനി റിയാദ് മെട്രോ ട്രയിനുകൾ സർവിസ് ആരംഭിക്കുന്നത് രാവിലെ എട്ടു മുതൽ. ബാക്കി ദിവസങ്ങളിൽ പുലർച്ച ആറു മുതൽ അർധരാത്രി 12 വരെയായിരിക്കും. നിലവിൽ ഏഴു ദിവസവും ഇതേ സമയക്രമത്തിലാണ് സർവിസ് നടന്നുകൊണ്ടിരുന്നത്. എന്നാൽ ഈ മാസം നാലു മുതല്‍ വെള്ളിയാഴ്ചകളിൽ മാത്രം സമയം മാറും. രാവിലെ എട്ടു മുതല്‍ അര്‍ധരാത്രി 12 വരെ സർവിസുകളുണ്ടാകുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മറ്റു ദിവസങ്ങളില്‍ പുലർച്ചെ ആറു മുതല്‍ അര്‍ധരാത്രി 12 വരെയെന്ന നിലവിലെ രീതി തുടരും. വെള്ളിയാഴ്ച അവധി ദിനമായതിനാൽ ആളുകൾ വൈകിയാണ് ഉണരുന്നത്. ഇത് കണക്കിലെടുത്താണ് സമയമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.