വ​ഖ​ഫ്​ ബോ​ർ​ഡ് നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി​ക്ക് വി​ട്ട പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ മു​സ്​​ലിം ലീ​ഗ് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്​ റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല

കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ്​​

റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി ​െഎക്യദാർഢ്യ സംഗമം

റി​യാ​ദ്: വ​ഖ​ഫ്​ ബോ​ർ​ഡ് നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി​ക്ക് വി​ട്ട പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ മു​സ്​​ലിം ലീ​ഗ് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്​ റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ്​​ സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ ​ശി​ഫ​യി​യി​ലെ വി​യ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ട​തു​സ​ർ​ക്കാ​ർ തു​ട​രു​ന്ന മു​സ്‌​ലിം വി​രു​ദ്ധ​ത​യു​ടെ അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് വ​ഖ​ഫ്​ ബോ​ർ​ഡ്‌ വി​ഷ​യ​ത്തി​ലൂ​ടെ പ്ര​ക​ട​മാ​വു​ന്ന​തെ​ന്നും കോ​ഴി​ക്കോ​ട് മു​സ്‌​ലിം ലീ​ഗ് ന​ട​ത്തി​യ വ​ഖ​ഫ്​ സം​ര​ക്ഷ​ണ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​ത് അ​ന്യാ​യ​മാ​ണെ​ന്നും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റിെൻറ തു​ട​ർ​ച്ച​യാ​യ ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ലും സം​ഗ​മം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. റി​യാ​ദ് കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ, കോ​യാ​മു ഹാ​ജി, ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ, ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, ജ​ലീ​ൽ തി​രൂ​ർ, സ​ത്താ​ർ താ​മ​ര​ത്ത്, അ​ഷ്‌​റ​ഫ് ക​ൽ​പ​ക​ഞ്ചേ​രി, ഷാ​ഹി​ദ്, മു​ജീ​ബ് ഉ​പ്പ​ട, പി.​സി. മ​ജീ​ദ്, ഷാ​ഫി ക​രു​വാ​ര​കു​ണ്ട്, നൗ​ഷാ​ദ് ചാ​ക്കീ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, ഷാ​ഫി ചി​റ്റ​ത്തു​പാ​റ, ഷ​രീ​ഫ് അ​രീ​ക്കോ​ട്, മു​നീ​ർ വാ​ഴ​ക്കാ​ട്, അ​ഷ്‌​റ​ഫ്‌ മോ​യ​ൻ, ഹ​മീ​ദ് ക്ലാ​രി, സി​ദ്ദീ​ഖ് കോ​നാ​രി, ഇ​ക്ബാ​ൽ തി​രൂ​ർ, ല​ത്തീ​ഫ് ക​രി​ങ്ക​പ്പാ​റ, ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Riyadh Malappuram District KMCC Solidarity Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.