റിയാദ് കെ.എം.സി.സി സൈബർ വിങ് മീറ്റ് സീസൺ ഫൈവിൽ പങ്കെടുത്തവർ
റിയാദ്: റിയാദ് കെ.എം.സി.സി സൈബർ വിങ് ആഭിമുഖ്യത്തിൽ, സെൻട്രൽ കമ്മിറ്റി 'ഫെസ്റ്റി വിസ്റ്റ 2021' കാമ്പയിെൻറ ഭാഗമായി 'സൈബർ മീറ്റ് സീസൺ ഫൈവ്' സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന മീറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 150ഓളം പ്രതിനിധികൾ പങ്കെടുത്തു. സൈബർ മീറ്റിെൻറ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ നിർവഹിച്ചു.
സൈബർ വിങ് പ്രസിഡൻറ് സുഹൈൽ കൊടുവള്ളി അധ്യക്ഷത വഹിച്ചു. കബീർ വൈലത്തൂർ, യു.പി. മുസ്തഫ, സഫീർ തിരൂർ, ജലീൽ തിരൂർ, ഷാഹിദ്, ശുഹൈബ് പനങ്ങാങ്ങര, അബ്ദുറഹ്മാൻ ഫറോക്ക്, നൗഷാദ് ചാക്കീരി, പി.സി. അലി, പി.സി. മജീദ്, സിദ്ദീഖ് പാലക്കാട് എന്നിവർ സംബന്ധിച്ചു.
സൈബർ മീറ്റിെൻറ ഭാഗമായി നടന്ന വിവിധ സെഷനുകളിൽ ടി.കെ. റാഫി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്), റഹ്മത്ത് അഷ്റഫ് (പുസ്തക റിവ്യൂ), ശറഫുദ്ദീൻ എസ്റ്റേറ്റ് മുക്ക് (ഡിജിറ്റൽ കാലത്തെ വായന) എന്നിവർ സംസാരിച്ചു. 'സൈബർ സെക്യൂരിറ്റിയുടെ പ്രാധാന്യം' എന്ന വിഷയത്തിൽ നടന്ന ടേബിൾടോക്കിൽ സാജിദ് പരിയാരത്ത്, സുഹാസ് ചപ്പാലി, അമീർഖാൻ, പി.സി. മർസദ്, അൻവർ തിരൂർ, സഹീർ, സുഹൈൽ, ജുനൈദ്, മുക്താർ എന്നിവർ പങ്കെടുത്തു. ആദ്യകാല കെ.എം.സി.സി പ്രവർത്തകരുടെ അനുഭവങ്ങൾ പങ്കുവെച്ച് 'തലമുറ' സെഷനിൽ അബ്ദുൽ മജീദ് പയ്യന്നൂർ, ജാഫർ തങ്ങൾ, മഹമൂദ് കയ്യാർ, സമദ് കൊടുവള്ളി, ഉമർ അമാനത്ത്, നിസാർ വള്ളിക്കുന്ന് എന്നിവർ സംസാരിച്ചു.
റിയാദിലെ പ്രമുഖ ഗായകർ അണിനിരന്ന ഗാനസന്ധ്യയും സൈബർ മീറ്റിെൻറ ഭാഗമായി നടന്നു. ജുനൈദ് മാവൂർ, ജാഫർ വയനാട്, അൻഷാദ്, ഇഖ്ബാൽ, മുബാറക്ക്, മുഖ്താർ, ശബാബ്, ഷാജഹാൻ വള്ളിക്കുന്ന്, ജാഫർ സാദിഖ് എന്നിവർ നേതൃത്വം നൽകി. ഷഫീഖ് കൂടാളി സ്വാഗതവും ജാബിർ വാഴമ്പുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.