റിയാദ് കെ.എം.സി.സി നടത്തുന്ന ഇന്‍റർനാഷണൽ ബാഡ്മിന്‍റൺ ടൂർണമെന്‍റ് നാളെ

റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സാംസ്കാരിക മേള 'ഫെസ്റ്റി വിസ്റ്റ -2021'ന്‍റെ ഭാഗമായി നടത്തുന്ന ഇ. അഹമ്മദ് മെമ്മോറിയൽ ഇന്‍റർനാഷണൽ ബാഡ്മിന്‍റൺ ടൂർണമെന്‍റിന് നാളെ (വ്യാഴം) തുടക്കമാവും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ റിയാദ് എക്സിറ്റ് 18ലെ ഗ്രീൻ ക്ലബ് ക്വോർട്ടിലാണ് ടൂർണമെന്‍റ് നടക്കുന്നത്.

വിവിധ രാജ്യക്കാരായ നിരവധി മത്സാരാർത്ഥികൾ ഇതിനകം ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തതായി ഉപസമിതി ചെയർമാൻ മുഹമ്മദ് ഷാഹിദ് അറിയിച്ചു. റിയാദിലെ അറിയപ്പെടുന്ന ക്ലബുകളായ സിൻമാർ, ഐ.ബി.സി ക്ലബുകളുടെ സഹകരണത്തോടെയാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. ഏഴ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് 20500 റിയാൽ പ്രൈസ് മണിയും ട്രോഫിയും സമ്മാനിക്കും. ഗ്രീൻ ക്ലബിലെ പത്ത് കോർട്ടുകളിലായാണ് മൂന്ന് ദിവസം നീളുന്ന ടൂർണമെന്‍റ് നടക്കുന്നത്.

നവമ്പർ 11 ന് ആരംഭിച്ച ഫെസ്ററി വിസ്റ്റ -2021 ന്റെ ഭാഗമായി വിവിധ പരിപാടികളാണ് കമ്മിറ്റി ആവിഷ്ക്കരിച്ചിരിക്കുന്നത്. സി എച്ച് ഫുടബാൾ ടൂർണമെന്‍റ്, ഷൂട്ടൗട്ട്, കമ്പവലി മത്സരം, വെൽഫെയർ, സൈബർ, ലീഡേഴ്‌സ്, ബിസിനസ് മീറ്റുകൾ, സമാപന സമ്മേളനം എന്നിവയും ഇതിന്‍റെ ഭാഗമായി നടക്കും.

Tags:    
News Summary - Riyadh KMCC International Badminton Tournament tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.