റിയാദ് അന്താരാഷ്​ട്ര പുസ്തകമേള  മാര്‍ച്ച് 14 മുതൽ; യു.എ.ഇ അതിഥി രാജ്യം

റിയാദ്: സൗദി സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രാലയം സംഘടിപ്പിക്കുന്ന റിയാദ് അന്താരാഷ്​ട്ര പുസ്തമേള മാര്‍ച്ച് 14 മുതല്‍ 24 വരെ നടക്കും. തലസ്ഥാന നഗരിയുടെ കിഴക്ക്  എക്സിറ്റ് പത്തിന്​ അടുത്തുള്ള ഇൻറർനാഷനൽ എക്​സിബിഷൻ, കണ്‍വെന്‍ഷന്‍ ഹാളില്‍ നടക്കുന്ന മേളയില്‍ ഈ വര്‍ഷം യു.എ.ഇ അതിഥി രാജ്യമായിരിക്കും. ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 500ലധികം പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുമെന്ന് സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. അവ്വാദ് ബിന്‍ സാലിഹ് അല്‍അവ്വാദ് അറിയിച്ചു. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ മേള എന്ന നിലക്ക് ഏറ്റവും കൂടുതല്‍ പുസ്തകം വില്‍പനയാകുന്നതും റിയാദ് മേളയിലാണ്. സല്‍മാന്‍ രാജാവി​​​െൻറ നിര്‍ദേശപ്രകാരം സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തോട്​ അനുബന്ധിച്ച് 80ലധികം സാംസ്കാരിക പരിപാടികളും നടക്കും. 
അതിഥി രാജ്യമായ യു.എ.ഇക്കും സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കും. ജനാദിരിയ പൈതൃക, സാംസ്കാരിക ആഘോഷം അവസാനിച്ച് രണ്ടാഴ്ചക്ക് ശേഷം നടക്കുന്ന പുസ്തകമേളയുടെ ഉദ്ഘാടനത്തിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചിന്തകരെയും എഴുത്തുകാരെയും പങ്കെടുപ്പിക്കാനും സംഘാടകര്‍ക്ക് പദ്ധതിയുണ്ട്. 

Tags:    
News Summary - Riyadh International Bookfest- Saudi Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.