റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം സം​ഘ​ടി​പ്പി​ച്ച സ​മീ​ൽ ഇ​ല്ലി​ക്ക​ൽ അ​നു​സ്​​മ​ര​ണ​യോ​ഗ​ത്തി​ൽ

നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ സം​സാ​രി​ക്കു​ന്നു

സ​മീ​ൽ ഇ​ല്ലി​ക്ക​ലി​ന് റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റ​ത്തി​െൻറ അ​നു​ശോ​ച​നം

റി​യാ​ദ്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ച​രി​ത്ര ഗ​വേ​ഷ​ക​നും റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന സ​മീ​ൽ ഇ​ല്ലി​ക്ക​ലി​െൻറ നി​ര്യാ​ണ​ത്തി​ൽ മീ​ഡി​യ ഫോ​റം അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി മാ​ധ്യ​മ​രം​ഗ​ത്തും ത​െൻറ സൗ​ഹൃ​ദ​വ​ല​യ​ങ്ങ​ളി​ലും വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു സ​മീ​ലെ​ന്ന് യോ​ഗം അ​നു​സ്മ​രി​ച്ചു.

യാ​ത്ര, നാ​ട​കം, സി​നി​മ, ച​രി​ത്രം എ​ന്നി​വ​യോ​ട് തീ​ഷ്ണ​മാ​യ വി​കാ​രം പു​ല​ർ​ത്തി​യി​രു​ന്ന അ​പൂ​ർ​വം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു സ​മീ​ൽ എ​ന്ന് ന​ജിം കൊ​ച്ചു​ക​ലു​ങ്ക് പ​റ​ഞ്ഞു. ഏ​ത് വി​ഷ​യ​ത്തി​ലും ആ​ഴ​ത്തി​ൽ സം​വ​ദി​ക്കാ​ൻ ശേ​ഷി​യു​ള്ള, ഗ​വേ​ഷ​ണാ​ത്മ​ക കൗ​തു​ക​ത്തോ​ടെ നി​ര​ന്ത​രം പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന സ​മീ​ലി​നൊ​പ്പ​മു​ള്ള ത​െൻറ ഔ​ദ്യോ​ഗി​ക ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. ക​പ​ട​ത​ക​ളോ ആ​ഡം​ബ​ര​ങ്ങ​ളോ ഇ​ല്ലാ​ത്ത, തി​ക​ച്ചും ല​ളി​ത​വും കാ​ന്തി​ക​വു​മാ​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് വി.​ജെ. ന​സ്‌​റു​ദ്ദീ​ൻ അ​നു​സ്മ​രി​ച്ചു.

ത​െൻറ കു​ട്ടി​ക്കാ​ല​ത്ത് ഗു​രു​നാ​ഥ​നാ​യി​രു​ന്ന സ​മീ​ലു​മാ​യു​ള്ള ഓ​ർ​മ​ക​ൾ അ​ഫ്താ​ബ് റ​ഹ്​​മാ​ൻ പ​ങ്കു​വെ​ച്ചു. 49ാം വ​യ​സ്സി​ൽ മ​രി​ച്ച സ​മീ​ൽ, ത​െൻറ ചെ​റു​പ്രാ​യ​ത്തി​ൽ​ത്ത​ന്നെ അ​ധ്യാ​പ​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന ആ ​പ​ഴ​യ​കാ​ല സ്മ​ര​ണ​ക​ളും അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച ശേ​ഷം ‘ഗ്രീ​ൻ ഒ​യാ​സി​സ്’ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ചേ​ർ​ന്ന സ​മീ​ൽ, ക​ഴി​ഞ്ഞ മെ​യ് നാ​ലി​ന് ടൂ​ർ മാ​നേ​ജ​രാ​യി താ​യ്‌​ല​ൻ​ഡി​ലേ​ക്ക് പോ​യ​തി​നി​ട​യി​ലാ​ണ് മ​രി​ച്ച​ത്. കൃ​ത്രി​മ​ത്വ​മി​ല്ലാ​ത്ത പെ​രു​മാ​റ്റ​വും ആ​ത്മാ​ർ​ത്ഥ​ത നി​റ​ഞ്ഞ പു​ഞ്ചി​രി​യും കൊ​ണ്ട് റി​യാ​ദി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ മ​ന​സ്സി​ൽ ഇ​ടം​നേ​ടി​യ സ​മീ​ലി​െൻറ വി​യോ​ഗം വ​ലി​യൊ​രു ന​ഷ്​​ട​മാ​ണെ​ന്ന് അ​നു​ശോ​ച​ന യോ​ഗം വി​ല​യി​രു​ത്തി.യോ​ഗ​ത്തി​ൽ മീ​ഡി​യ ഫോ​റം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജ​ലീ​ൽ ആ​ല​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, ഷി​ബു ഉ​സ്മാ​ൻ, ശി​ഹാ​ബ് കൊ​ട്ടു​ക്കാ​ട്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, സു​രേ​ഷ് ശ​ങ്ക​ർ, മി​ഷാ​ൽ ചെ​റു​പ്പു​ള​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Riyadh Indian Media Forum's condolences to Samil Illikal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.