റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ 40ാം വാർഷിക സമാപന സമ്മേളനത്തിന്റെ പ്രചാരണ ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ, ദഅ്‌വ ആൻഡ് അവയർനസ് സൊസൈറ്റി പ്രബോധക വിഭാഗം മേധാവി മാഹിർ ബിൻ മുഹമ്മദ് അൽഹമാമി എന്നിവർ നിർവഹിക്കുന്നു

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ 40ാം വാർഷിക സമാപന സമ്മേളനം ഏപ്രിൽ 11ന്

റിയാദ്: സൗദി ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅവ ആൻഡ് അവയർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ 40-ാം വാർഷിക സമാപന സമ്മേളനം ഏപ്രിൽ 11ന് നടക്കും. പരിപാടിയുടെ പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കമായി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മെംബറും കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ, ദഅ്‌വ ആൻഡ് അവയർനസ് സൊസൈറ്റി പ്രബോധക വിഭാഗം മേധാവി മാഹിർ ബിൻ മുഹമ്മദ് അൽഹമാമി എന്നിവർ പ്രചാരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

ബത്ഹയിലെ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംഘാടക സമിതി കൺവീനർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷതവഹിച്ചു. തുടർച്ചയായി 40 വർഷം സജീവമായി പ്രവർത്തനരംഗത്ത് നിൽക്കുവാൻ ഇസ് ലാഹി സെന്ററിന് സാധിച്ചത് ആദർശ രംഗത്തെ പ്രതിബദ്ധതയും പ്രവർത്തനരംഗത്തെ മികവുകൊണ്ടുമാണെന്ന് നൂർ മുഹമ്മദ് നൂർഷ പറഞ്ഞു.

റിയാദിലെ ക്ലാസ് ഓഡിറ്റോറിയത്തിലെ നാല് വേദികളിലായി സമാപന സമ്മേളനം നടക്കും.‘മുക്തി’ ലഹരി വിരുദ്ധ എക്സിബിഷൻ, ഡോം ലൈവ് ഷോ - പ്രപഞ്ചം വിരാമമില്ലാത്ത അത്ഭുതം, പാനൽ ഡിസ്കഷൻ, സമ്മാന വിതരണം, സമാപനസമ്മേളനം എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ അരങ്ങേറും. കേരളത്തിലെയും സൗദി അറേബ്യയിലെയും മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ബിസിനസ്, മീഡിയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംഗമത്തിലെ വിവിധ സെഷനുകളിൽ സംവദിക്കും.പ്രചാരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം എന്ന നിലയിൽ സമ്മേളന ബ്രോഷർ പുറത്തിറക്കി. ഇസ് ലാഹി സെന്റർ യൂനിറ്റുകളിലും ആറ് മദ്റസകളിലും രജിസ്ട്രേഷൻ ആരംഭിച്ചു.

വരുംദിനങ്ങളിൽ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് പബ്ലിസിറ്റി കമ്മിറ്റി നേതൃത്വം നൽകും. റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അബ്ദുറസാഖ് സ്വലാഹി സ്വാഗതവും അഡ്വ. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. അബ്ദുൽ വഹാബ് പാലത്തിങ്ങൽ, മൂസ തലപ്പാടി, അബ്ദുസ്സലാം ബുസ്താനി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Riyadh Indian Islamic Center's 40th anniversary closing ceremony to be held on April 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT