പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ പോ​കു​ന്ന അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​രി​ന്​ റി​യാ​ദ് ആ​ന്തി​യൂ​ർ​കു​ന്ന് കൂ​ട്ടാ​യ്മ യാ​ത്ര​യ​പ്പ്
ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ് ആ​ന്തി​യൂ​ർ​കു​ന്ന് കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്​: മൂ​ന്നു​ പ​തി​റ്റാ​ണ്ട്​ നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന വ്യ​വ​സാ​യി​യും റി​യാ​ദ് ആ​ന്തി​യൂ​ർ​കു​ന്ന് കൂ​ട്ടാ​യ്മ​യു​ടെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യു​മാ​യ അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​രി​ന്​ കൂ​ട്ടാ​യ്​​മ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ല​ളി​ത​മാ​യി ഒ​രു​ക്കി​യ സ്നേ​ഹ​വി​രു​ന്നി​ൽ ഉ​പ​ഹാ​രം ഭാ​ര​വാ​ഹി​ക​ൾ അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​രി​ന് സ​മ്മാ​നി​ച്ചു. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ്​ നൗ​ഫ​ൽ ചെ​റി​യ​മ്പ​ടാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി യ​ർ​ബാ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മൂ​സ​ക്കോ​യ ന​ന്ദി​യും പ​റ​ഞ്ഞു. മൂ​ന്നു പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സ​ത്തി​െൻറ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച് അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ പു​തി​യ ത​ല​മു​റ​ക്ക്​ പു​ത്ത​നു​ണ​ർ​വ് ന​ൽ​കി​യ​താ​യി പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.