നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ‘ബോ​യി​ങ്​ 787 ഡ്രീം​ലൈ​ന​ർ’ 

റിയാദ് എയർ മൂന്നാമത് വിമാനം സജ്ജമായി

റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ കമ്പനിയായ ‘റിയാദ് എയറി’െൻറ മൂന്നാമത്തെ ബോയിങ് 787 ഡ്രീംലൈനർ വിമാനം ബോയിങ് ഫാക്ടറിയിൽ തയാറായതായി കമ്പനി വ്യക്തമാക്കി. നിർമാണം പൂർത്തിയായി ഇപ്പോൾ കമ്പനിയുടെ ഔദ്യോഗിക പെയിൻറിങ് ഘട്ടത്തിലാണ്.

സമകാലിക യാത്രാ മാനദണ്ഡങ്ങൾ പാലിക്കുന്ന ആധുനികവും നൂതനവുമായ വിമാനങ്ങൾ സജ്ജമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടമെന്ന് കമ്പനി വിശദീകരിച്ചു. ഈ മോഡലിെൻറ ആദ്യ വിമാനം നിലവിൽ അന്തിമ സർട്ടിഫിക്കേഷൻ നടപടിക്രമങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആഗോള യാത്രയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സമഗ്ര വിമാനം നിർമ്മിക്കാനുള്ള കമ്പനിയുടെ അഭിലാഷ പദ്ധതിയുടെ ഭാഗമായി രണ്ടാമത്തെ വിമാനം ഉടൻ തന്നെ പുറത്തിറങ്ങും. റിയാദ് എയർ വിമാനങ്ങളുടെ സന്നദ്ധത വർധിപ്പിക്കുന്നതിനും യാത്രക്കാർക്ക് മികച്ചതും സുരക്ഷിതവുമായ യാത്രാ അനുഭവം നൽകുന്നതിനുമുള്ള മറ്റൊരു ചുവടുവെപ്പാണ് ഈ പുരോഗതി പ്രതിനിധാനംചെയ്യുന്നതെന്നും റിയാദ് എയർ പറഞ്ഞു.

Tags:    
News Summary - Riyadh Air's third aircraft ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.