സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നും ഇ​റാ​ഖ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​ഫു​ആ​ദ് മു​ഹ​മ്മ​ദ് ഹു​സൈ​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ

സൗ​ദി, ഇ​റാ​ഖ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ അ​മ്മാ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

റി​യാ​ദ്: സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നും ഇ​റാ​ഖ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​ഫു​ആ​ദ് മു​ഹ​മ്മ​ദ് ഹു​സൈ​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ജോ​ർ​ഡാ​ൻ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ൽ ന​ട​ന്ന, ജ​റു​സ​ലേ​മി​നെ​യും അ​വി​ടെ​യു​ള്ള വി​ശു​ദ്ധ കേ​ന്ദ്ര​ങ്ങ​ളെ​യും പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക മ​ന്ത്രി​ത​ല യോ​ഗ​ത്തി​നി​ടെ​യാ​ണ് ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തി​യ​ത്.

മേ​ഖ​ല​യി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്ത മ​ന്ത്രി​മാ​ർ, സൗ​ദി​യും ഇ​റാ​ഖും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​െൻറ പ്രാ​ധാ​ന്യ​ത്തി​ന് അ​ടി​വ​ര​യി​ട്ടു. ഇ​റാ​ഖി​ന്റെ പ​ര​മാ​ധി​കാ​ര​വും താ​ൽ​പ്പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം അ​റ​ബ്-​ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ത​ങ്ങ​ളു​ടെ അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ശ​ത്രു​താ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് ഇ​റാ​ഖി​െൻറ മ​ണ്ണോ വി​ഭ​വ​ങ്ങ​ളോ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തി​െൻറ അ​നി​വാ​ര്യ​ത​യും യോ​ഗ​ത്തി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള സ​ഹ​ക​ര​ണ​വും പ​ര​സ്പ​ര വി​ശ്വാ​സ​വും മേ​ഖ​ല​യി​ൽ സു​സ്ഥി​ര​മാ​യ വി​ക​സ​ന​വും സ​മാ​ധാ​ന​വും സ്ഥി​ര​ത​യും കൈ​വ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ഇ​രു​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രും വി​ല​യി​രു​ത്തി.

Tags:    
News Summary - സൗ​ദി, ഇ​റാ​ഖ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ അ​മ്മാ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.