റിയാദ്: റിയാദ് സീസൺ സമാപനത്തിെൻറ ഭാഗമായി ലോകപ്രശസ്ത സംഗീതവിസ്മയം. റിയാദിലെ ബൻബൻ ഗ്രൗണ്ടിൽ പ്രേത്യകം ഒരുക്കിയ വേദിയിലായിരുന്നു അറബ് യുവതക്ക് ആവേശം പകർന്ന എം.ഡി.എൽ ബീറ്റ്സിെൻറ സംഗീത പരിപാടി. വ്യാഴാഴ്ച ആരംഭിച്ച പരിപാടി മൂന്നുദിവസം നീണ്ടു. പതിനായിരങ്ങളാണ് ഇൗ സംഗീതവിസ്മയം ആസ്വദിക്കാൻ എത്തിയത്. അഞ്ചു സ്റ്റേജുകളാണ് ഉത്സവനഗരിയിൽ ഒരുക്കിയത്.
ലേസർ ൈലറ്റുകളുടെ അകമ്പടിയിൽ പാശ്ചാത്യ നൃത്തവും സംഗീതവും ചടുലതാളം തീർത്ത മൂന്നു രാത്രികളാണ് കഴിഞ്ഞുപോയത്. വിനോദസഞ്ചാരികളെയും സ്വദേശികളെയും ആകർഷിക്കുന്നതിെൻറ ഭാഗമായാണ് എൻറർടെയിൻമെൻറ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഇത്തരം പരിപാടികൾ ഒരുക്കുന്നത്. വിഷൻ 2030െൻറ ഭാഗമാണ് ഇൗ പരിപാടിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.