ജിദ്ദ: സൗദി തലസ്ഥാനത്തെ 2018-19 കാലേത്തക്കുള്ള അറബ് വിവര തലസ്ഥാനമായി തീരുമാനിച്ചു. കൈറോയിൽ നടന്ന അറബ് ലീഗ് വിവര സാേങ്കതിക വകുപ്പ് മന്ത്രിമാരുടെ 49ാമത് സമ്മേളനമാണ് റിയാദിനെ തെരഞ്ഞെടുത്തത്. അറബ് ലീഗ് സെക്രട്ടറിയേറ്റിെൻറ ഇതുസംബന്ധിച്ച ശിപാർശ കൗൺസിൽ അംഗീകരിക്കുകയായിരുന്നു. ജറുസലമിനെ സ്ഥിരം അറബ് വിവര തലസ്ഥാനമായും നിശ്ചയിച്ചു. താൽകാലിക തലസ്ഥാനം ഒാരോവർഷവും മാറും. സാംസ്കാരിക, വാർത്ത വിതരണ വകുപ്പുമന്ത്രി ഡോ. അവ്വാധ് ബിൻ സാലിഹ് അൽഅവ്വാധ് ആണ് യോഗത്തിൽ സൗദിയെ പ്രതിനിധീകരിച്ചത്. ഭീകരതയുടെയും വിദ്വേഷത്തിെൻറയും പ്രചാരണങ്ങൾ നേരിടാൻ സംയുക്ത നീക്കം വേണമെന്ന് യോഗം തീരുമാനിച്ചു. അറബ് െഎക്യത്തിനും അഖണ്ഡതക്കും തുരങ്കം വെക്കുന്ന തരത്തിലുള്ള ചില മാധ്യമങ്ങളുടെ സമീപനത്തിനെതിരെ ജാഗ്രത വേണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.