കൈക്കൂലി നിര്‍മാർജ്ജന നിയമ പരിഷ്കരണം ശൂറയുടെ പരിഗണനയില്‍

റിയാദ്: സൗദിയില്‍ കൈക്കൂലി തടയാനുള്ള നിയമം പരിഷ്കരിക്കാന്‍ ശൂറ കൗണ്‍സില്‍ നീക്കമാരംഭിച്ചു. ബുധനാഴ്ച നടക്കുന്ന ശൂറയുടെ 66ാമത് സാധാരണ യോഗത്തിലാണ് നിയമപരിഷ്കരണം ചര്‍ച്ചക്ക് എടുക്കുക. ചര്‍ച്ചയുടെ മുന്നോടിയായി  സുരക്ഷ ഉപസമതി പഠന റിപ്പോര്‍ട്ടും ശിപാര്‍ശയും ശൂറയില്‍ അവതരിപ്പിക്കും. 

സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച  അഴിമതി വിരുദ്ധ ഉന്നതസഭക്ക് പിന്തുണയാവുന്ന തരത്തില്‍ നിലവിലുള്ള കൈക്കൂലി നിര്‍മാര്‍ജ്ജന നിയമം കാലോചിതമായി പരിഷ്കരിക്കാനാണ് ശൂറ കൗണ്‍സില്‍ ഉദ്ദേശിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം, അധികാര ദുര്‍വിനിയോഗം‍, സാമ്പത്തിക ദുര്‍വിനിയോഗം എന്നിവയുടെ അനന്തര ഫലങ്ങള്‍  പരിഗണിച്ചു കൊണ്ടായിരിക്കും കൈക്കൂലി നിര്‍മാര്‍ജ്ജന നിയമം പരിഷ്കരിക്കുക. 

സര്‍ക്കാര്‍ മേഖലയും പൊതുസ്വത്ത് സംരക്ഷണവുമാണ് മുഖ്യലക്ഷ്യമെങ്കിലും സ്വകാര്യ മേഖലയെകൂടി മുന്‍കൂട്ടി കണ്ടുള്ള പരിഷ്കരണമാണ് ഉപസമതി നിര്‍ദേശിക്കുക. സൗദിയിലെ സ്വകാര്യ മേഖലയിലും അഴിമതി തടയാനും കൈക്കൂലി ഒഴിവാക്കാനും നീക്കം ആവശ്യമാണെന്ന് വിവിധ വേദികളില്‍ നിന്ന് ഉയര്‍ന്ന ആവശ്യവും ശൂറ കൗണ്‍സില്‍ പരിഗണിക്കും.

Tags:    
News Summary - riyad-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.