റിയാദ് ഒ.ഐ.സി.സി സംഘടിപ്പിച്ച 76ാമത് റിപ്പബ്ലിക് ദിനാഘോഷം
റിയാദ്: ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനംഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.
ബത്ഹ സബർമതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സലീം കളക്കര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ. എൽ.കെ. അജിത് പ്രവർത്തകർക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
സംഘടനാ ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, സജീർ പൂന്തുറ, അമീർ പട്ടണത്ത്, സക്കീർ ധാനത്ത്, നിഷാദ് ആലംങ്കോട്, റസാഖ് പൂക്കോട്ടു പാടം, ജോൺസൺ മാർക്കോസ്, ബഷീർ കോട്ടയം, സന്തോഷ് കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും ആക്റ്റിങ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു. ഉമർ ഷരീഫ്, മൊയ്തു മണ്ണാർക്കാട്, ഹാഷിം കണ്ണൂർ, ജംഷിദ് തുവ്വൂർ, വഹീദ് വാഴക്കാട്, അൻസായി ഷൗക്കത്ത്, ഹരീന്ദ്രൻ കണ്ണൂർ, അൻസാർ വർക്കല, ഷംസീർ പാലക്കാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.