റിയാദ്: ദവാദ്മിയിൽ തൊഴിൽ പീഡനത്തിനിരയായ ഇന്ത്യൻ ഹൗസ്മെയ്ഡ് പഞ്ചാബി സ്വദേശിനിയായ റീന റാണിയാണെന്ന് വ്യക്തമായി. ഇവർ റിക്രൂട്ടിങ് നിയമങ്ങൾ ലംഘിച്ചാണ് സൗദിയിലെത്തിയതെന്ന് ഇന്ത്യൻഎംബസി അധികൃതർ അറിയിച്ചു. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള ഇന്ത്യൻ നിബന്ധനകളൊന്നുംപാലിച്ചിട്ടില്ലെന്ന് എംബസി കമ്യൂണിറ്റി വെൽവെഫയർ കൗൺസലർ അനിൽ നൊട്ട്യാൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
10 മാസം മുമ്പാണ് റീന റാണി സൗദിയിലെത്തിയത്. നിയമങ്ങൾ മറികടക്കാനുള്ള കൃത്രിമ മാർഗങ്ങൾ അവലംബിച്ച് ദുബൈ വഴിയാണ് റിയാദിലെത്തിയത്. ഇമൈഗ്രേറ്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുകയോ അതുവഴി എംബസിയുടെ അംഗീകാരം വാങ്ങുകയോ ചെയ്തിട്ടില്ല. 2,000 ഡോളറിെൻറ ബാങ്ക് ഗാരൻറി നൽകിയിട്ടില്ല. ഇെതല്ലാം ചെയ്താൽ മാത്രം ലഭിക്കുന്ന പ്രൊട്ടക്ടർ ഒാഫ് എമിഗ്രൻറ്സിെൻറ ക്ലിയറൻസുമുണ്ടായിട്ടില്ല. ഫലത്തിൽ അനധികൃത റിക്രൂട്ട്മെൻറാണ്
നടന്നിരിക്കുന്നത്.
എങ്കിൽ പോലും റീന റാണിയെ രക്ഷപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്തുവരികയാണെന്ന് അനിൽനൊട്ട്യാൽ പറഞ്ഞു. സ്പോൺസറുമായി ബുധനാഴ്ച രാവിലെ സംസാരിച്ചു. 900 റിയാലാണ് ശമ്പളമെന്നും അത് എല്ലാമാസവും കൃത്യമായി കൊടുക്കുന്നുണ്ടെന്നുമാണ് സ്പോൺസർ പറഞ്ഞത്. തുടരാൻ താൽപര്യമില്ലെങ്കിൽ തിരിച്ചയക്കാൻഒരുക്കമാണെന്നും അയാൾ അറിയിച്ചിട്ടുണ്ട്. അതേസമയം വിസക്കും റിക്രൂട്ട്മെൻറിനും മറ്റും ചെലവായ 15,000 റിയാൽ
നൽകിയാലേ എക്സിറ്റ് നൽകൂ എന്ന നിലപാടിലാണ് സ്പോൺസർ.
റീനയുമായി എംബസി അധികൃതർക്ക് നേരിട്ട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. അവരുടെ ഫോൺ നമ്പർ ലഭ്യമല്ല. അവരോട് നേരിട്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സ്പോൺസർ അത് സമ്മതിക്കുകയും അടുത്ത ദിവസം തന്നെ അതിന് സൗകര്യമൊരുക്കാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്നപരിഹാരത്തിനുള്ള ശ്രമം ഉൗർജ്ജിതമായി തുടരുകയാണ്.
റീനയുടെ പഞ്ചാബിലുള്ള മകനുമായി സംസാരിച്ചെന്നും ആശ്വസിപ്പിച്ചെന്നും അനിൽ നൊട്ട്യാൽ കൂട്ടിച്ചേർത്തു. റിയാദിൽ നിന്ന് 230 കിലോമീറ്ററകലെ ദവാദ്മിയിലെ സ്വദേശി വീട്ടിൽ ബന്ധിയാണെന്നും രക്ഷിക്കണമെന്നും കരഞ്ഞുപറയുന്ന റീനയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഇന്ത്യൻ മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു.
തുടർന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിയാദിലെ അംബാസഡർ അഹമ്മദ് ജാവേദിനോട് വിഷയത്തിലിടപെടാൻ ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനധികൃത റിക്രൂട്ട്മെൻറാണെന്ന് മനസിലായത്. എമിഗ്രേഷൻ രേഖകൾ പ്രകാരം സൗദിയിലേക്കുള്ള ഗാർഹിക തൊഴിലാളിയായല്ല റീന റാണി ഇന്ത്യയിൽനിന്ന് പുറപ്പെട്ടത്. ബാങ്ക് ഗാരൻറി നൽകലും ഇമൈഗ്രേറ്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യലും എമിഗ്രേഷൻ ക്ലിയറൻസ് നേടലുമെല്ലാം സ്പോൺസറും റിക്രൂട്ടിങ് ഏജൻറും പാലിക്കേണ്ട നിബന്ധനകളാണ്.
ഇൗ കടമ്പകൾ മറികടക്കാൻ റിക്രൂട്ടിങ് രംഗത്ത് നടക്കുന്ന പുതിയ തട്ടിപ്പാണ് സന്ദർശക വിസയിൽ ദുബൈയിൽ കൊണ്ടുവന്ന ശേഷം അവിടെ നിന്ന് സൗദിയിലേക്ക് കടത്തൽ. ഇതിനായി ഇന്ത്യയിലെ സൗദി കോൺസുലേറ്റിൽ നിന്ന് പാസ്പോർട്ടിൽ തൊഴിൽ വിസ സ്റ്റാമ്പ്
ചെയ്യും.
പിന്നീടത് ഇളക്കി മാറ്റി, പകരം സന്ദർശക വിസയിൽ ദുബൈയിൽ കൊണ്ടുവരും. നേരത്തെ ഇളക്കിമാറ്റിയസൗദി വിസ പേജ് അവിടെ വെച്ച് പാസ്പോർട്ടിൽ തിരികെ ഒട്ടിച്ചുചേർക്കുകയും സൗദിയിലേക്ക് കടത്തുകയും ചെയ്യും.ഇമൈേഗ്രറ്റ് നിബന്ധനകൾ വന്ന ശേഷം റിക്രൂട്ട്മെൻറ തട്ടിപ്പിനുപയോഗിക്കുന്ന പുതിയ രീതി ഇതാണത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.