റിയാദിലെ മലയാളി എൻജിനീയർ കൂട്ടായ്​മക്ക്​ നേതൃത്വമായി

റിയാദ്​: സൗദി അറേബ്യയിലെ പ്രവാസി എൻജിനീയർമാരുടെ കൂട്ടായ്മയായ കേരള എൻജിനീയേഴ്​സ്​ ഫോറത്തിന്​ (കെ.ഇ.എഫ്) നേതൃത്വം നിലവിൽ വന്നു. റിയാദ്​ ചാപ്റ്റർ പ്രഥമ പൊതുയോഗമാണ്​ ഭാരവാഹികളെ തെരഞ്ഞെടുത്തത്​. റിയാദിലെ നെസ്​റ്റോ ഹൈപർ മാർക്കറ്റ്​ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എൻജി. ഹസീബ്​ മുഹമ്മദ്​ സ്വാഗത പ്രസംഗം നടത്തി.

എൻജി. മുഹമ്മദ്​ ഷാഹിദ്​ കെ.ഇ.എഫിന്റെ പ്രസക്തിയെക്കുറിച്ചു ചെറുവിവരണം നൽകി. മുതിർന്ന അംഗമായ എൻജി. ഷിജു പോൾ ലോഗോ പ്രകാശനം ചെയ്തു. 'സൗദിവിഷൻ 2030' പ്രൊജക്ടുകളെയും എൻജിനീയർമാരുമായി ബന്ധപ്പെട്ട ജോലിസാധ്യതകളെകുറിച്ചും എൻജി. അബ്ദുൽനിസാർ പ്രഭാഷണം നടത്തി. മുഹമ്മദ്​ നജാഫിന്റെ നിയന്ത്രണത്തിൽ, 25 അംഗ പ്രവർത്തകസമിതി അംഗങ്ങളെ യോഗം തെരഞ്ഞെടുത്തു. എൻജി. നിസാർ ഹുസൈൻ നന്ദി പറഞ്ഞു. ഭാരവാഹികൾ: എൻജി. ഹസീബ്​ മുഹമ്മദ് (പ്രസി.), എൻജി. നിസാർ ഹുസൈൻ (സെക്ര.), എൻജി. നിഹാദ് അൻവർ (ട്രഷ.), എൻജി. ആഷിഖ്​ പാണ്ടികശാല (വൈ. പ്രസി.), എൻജി. അബ്ദുൽ അഫിൽ (ജോ. സെക്ര.)

Tags:    
News Summary - Riyad Kerala engineer association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.