ഈദിനെ വരവേല്‍ക്കാന്‍ സിറ്റി ഫ്ലവര്‍; 50 റിയാലി​െൻറ സൗജന്യ പര്‍ചേസ്

റിയാദ്: ഈദ് ആഘോഷമാക്കാന്‍ സിറ്റി ഫ്ലവര്‍ ഷോറൂമുകളില്‍ വിപുലമായ ഒരുക്കങ്ങള്‍. കൊവിഡി​​െൻറ പശ്ചാത്തലത്തില്‍ റമദാനില്‍ കടുത്ത നിയന്ത്രണമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു. മാത്രമല്ല രാജ്യം സാധാരണ നിലയിലേക്ക് പ്രവേശിച്ചതിനാല്‍ ഈദിനെ വരവേല്‍ക്കാനുളള ആവേശത്തിലാണ് ജനങ്ങള്‍.

കോവിഡ് മുന്‍കരുതലുകള്‍ പൂര്‍ണമായും പാലിച്ച് ഉപഭോക്താക്കള്‍ക്ക് സിറ്റി ഫ്ലവര്‍ ഷോറൂമുകളില്‍ പര്‍ചേസിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ‘മര്‍ഹബന്‍ ബില്‍ ഈദ്’ എന്ന പേരില്‍ പ്രമോഷനും പ്രഖ്യാപിച്ചു. 150 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്ക് ജൂലൈ 31 വരെ 50 റിയാലി​​െൻറ പര്‍ചേസ് വൗചര്‍ സൗജന്യമായി ലഭിക്കും. 13 ദിവസം നീണ്ടുനില്‍ക്കുന്ന പ്രമോഷനില്‍ സൗജന്യ വൗചര്‍ ലഭിക്കുന്നവര്‍ക്ക് ആഗസ്ത് മൂന്നിന് മുമ്പ് ഗാര്‍മ​െൻറ്​സ്, ഫുട്‌വെയര്‍ ഡിപ്പാര്‍ട്ടുമ​െൻറുകളില്‍ നിന്ന്​ ഇഷ്​ടമുളള സാധനങ്ങള്‍ പര്‍ചേസ് ചെയ്യാന്‍ അവസരം ലഭിക്കും.  


നിരവധി ഓഫറുകളും പുതുമയുളള ഉല്‍പ്പന്നങ്ങളും ഈദിനെ വരവേല്‍ക്കാന്‍ സിറ്റി ഫ്ലവര്‍ ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. സൗദിയിലെ മുഴുവന്‍ ഷോറൂമുകളിലും ഓഫര്‍ ലഭ്യമാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.ൃ

Tags:    
News Summary - Riyad Eid celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.