ശംസുദ്ധീൻ നിസാമി, അൻവർ കോളപ്പുറം, കബീർ ചൊവ്വ
മക്ക: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) മക്ക സെൻട്രൽ യൂത്ത് കൺവീനും പ്രവർത്തക സമിതി പുനഃസംഘടനയും സംഘടിപ്പിച്ചു. 'നമ്മളാവണം' എന്ന പ്രമേയത്തിൽ മൂന്നുമാസങ്ങളായി നടന്നുവരുന്ന അംഗത്വ പ്രവർത്തനങ്ങൾക്കു ശേഷം എല്ലാ യൂനിറ്റുകളിലും സെക്ടറുകളിലും കൺവീൻ പൂർത്തീകരിച്ചാണ് മക്ക സെന്റർ യൂത്ത് കൺവീൻ നടന്നത്.
പരിപാടിയിൽ സെക്ടർ ഭാരവാഹികളും മറ്റു കൗൺസിൽ അംഗങ്ങളും പങ്കെടുത്തു. മക്ക ഐ.സി.എഫ് പ്രസിഡന്റ് ഷാഫി ബാഖവി ഉദ്ഘാടനം ചെയ്തു. ഖയ്യും ഖാദിസിയ അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് വെസ്റ്റ് ബംഗാൾ ജനറൽ സെക്രട്ടറി മുഹമ്മദലി നൂറാനി മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകൾക്ക് ആർ.എസ്.സി ഗൾഫ് കൗൺസിൽ, സൗദി വെസ്റ്റ് നാഷനൽ നേതാക്കളായ സൽമാൻ വെങ്ങളം, ആഷിഖ് സഖാഫി പൊന്മള, ശിഹാബ് കുറുകത്താണി എന്നിവർ നേതൃത്വം നൽകി.
ജനറൽ കൺവീനർ ഖയ്യൂം ഖാദിസിയായും ഫിനാൻസ് കൺവീനർ അൻവർ കോളപ്പുറവും പ്രവർത്തന, സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ആഷിഖ് സഖാഫി പൊന്മള പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. അൻവർ കോളപ്പുറം സ്വാഗതവും നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ശംസുദ്ധീൻ നിസാമി (ചെയർമാൻ), അൻവർ കോളപ്പുറം (ജന. സെക്ര.), കബീർ ചൊവ്വ (എക്സി. സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.