റിഫ മെഗാ കപ്പ് സീസൺ ഫോർ മത്സരത്തിന്റെ കിക്കോഫിന്
തയാറായി റഫറിമാർ
റിയാദ്: റയാൻ ഇൻറർനാഷനൽ ക്ലിനിക്കിന്റെ സഹകരണത്തോടെ റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘റിഫ മെഗാ കപ്പ് സീസൺ ഫോറി’ന് അൽ ഖർജ് റോഡിലെ ഇസ്കാൻ സ്റ്റേഡിയത്തിൽ തുടക്കമായി. 32 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് സെവൻസ് ഫോർമാറ്റിൽ, നോക്ഔട്ട് അടിസ്ഥാനത്തിലാണ് കളികൾ ക്രമീകരിച്ചിരിക്കുന്നത്.
മെഗാ കപ്പ് 51 അംഗ സംഘാടക സമിതിയിൽ റിഫ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെ വിവിധ ക്ലബുകളുടെ പ്രതിനിധികളും ഉൾപ്പെടുന്ന സമിതി നേരെത്തെ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു.
ചെയർമാൻ മുസ്തഫ മമ്പാട്, കൺവീനർ ആദിൽ, പ്രസിഡന്റ് ബഷീർ ചേലേമ്പ്ര, സെക്രട്ടറി സൈഫു കരുളായി, വൈസ് പ്രസിഡന്റ് ബഷീർ കാരന്തൂർ, ആബിദ് പാണ്ടിക്കാട്, ഉമർ അമാനത്, മുത്തു ഇഗിൾ (വളന്റിയർ വിഭാഗം), നൗഷാദ് ചക്കാല, നജീബ് ആക്കോട്, ഷഫീക് ഷബീർ, ഹമീദ് വയനാട് (ടെക്നിക്കൽ വിഭാഗം), അഷ്റഫ് അബു, ആഷിക്, മുസ്തഫ കവ്വായി (മീഡിയ), ഷക്കീൽ തിരൂർക്കാട് (റിഫ രജിസ്ട്രേഷൻ), നാസർ മാവൂർ (റിഫ്രഷ്മെന്റ്), ജുനൈസ്, കുട്ടൻ ബാബു, കരീം പയ്യനാട്, ഷെരീഫ് കാളികാവ്, സുലൈമാൻ ദാറുൽബൈദ എഫ്.സി, ബാദുഷ (ടൂർണമെന്റ് കമ്മിറ്റി മെംബർമാർ) എന്നിവരാണ് നേതൃത്വം നൽകുന്നത്.
ആദ്യറൗണ്ട് മത്സരങ്ങളും പ്രീക്വാർട്ടർ ആറ് കളികൾ വീതവും നടക്കും. ഈ മാസം 28ന് ഫൈനൽ മത്സരവും നടക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള 32 ക്ലബുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വാഴക്കാട്, പ്രവാസി സോക്കർ, ലാന്റേൺ എഫ്.സി കേരള ഇലവൻ, ദാറുൽ ബൈദ എഫ്.സി, സോക്കർ ക്ലബ് റിയാദ്, സുലൈ എഫ്.സി എന്നീ ടീമുകൾ പ്രീകോർട്ടറിൽ പ്രവേശിച്ചു.
രണ്ടാം ദിവസം നടന്ന മത്സരങ്ങളിൽ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി, യൂത്ത് ഇന്ത്യ സോക്കാർ, ആസ്റ്റർ സനദ് എഫ്.സി, മാർക്ക് എഫ്.സി യൂത്ത് ഇന്ത്യ ഇലവൻ, സ്പോർട്ടിങ് എഫ്.സി എന്നീ ക്ലബ്ബുകളും പ്രീകോർട്ടറിലേക്കു പ്രവേശിച്ചു. അടുത്ത വ്യാഴവും വെള്ളിയും ആദ്യ റൗണ്ട് നാലു മത്സരങ്ങളും രണ്ടു പ്രീകോർട്ടർ മത്സരവും നടക്കും. മത്സരങ്ങൾ നിയന്ത്രിക്കുന്നത് സൗദി റഫറിമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.