ബുറൈദ: മാധ്യമപ്രവര്‍ത്തന രംഗത്ത് വ്യാഴവട്ടം പിന്നിട്ട ഗള്‍ഫ് മാധ്യമം, മീഡിയ വണ്‍ ബുറൈദ ലേഖകന്‍ അസ്ലം കൊച്ചുകലുങ്കിനെ അല്‍ഖസീം പ്രവശ്യയിലെ മുഖ്യധാരാ സംഘടനകളുടെ കോഒാഡിനേഷന്‍ കമ്മിറ്റി ആദരിച്ചു. പ്രവാസത്തിന് താല്‍ക്കാലിക ഇടവേള നല്‍കി നാട്ടിൽ പോകുന്ന സാഹചര്യത്തിലാണ് തനിമ സാംസകാരിക വേദി മുന്‍കൈയെടുത്ത് ചടങ്ങ് സംഘടിപ്പിച്ചത്. ബുറൈദ നഖീല്‍ ആഡിറ്റോറിയതതില്‍ നടന്ന ചടങ്ങ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
തെൻറ സാമൂഹികപ്രവര്‍ത്തന ചരിത്രത്തിലെ നിരവധി സംഭവങ്ങളില്‍ അസ്ലം കൊച്ചുകലുങ്ക് നല്‍കിയ പിന്തുണ അദ്ദേഹം അനുസ്മരിച്ചു.
‘ഗള്‍ഫ് മാധ്യമ’ത്തിലൂടെ പുറത്ത് വന്ന വാര്‍ത്തകള്‍ പ്രവാസഭൂമിയില്‍ കാലിടറി വീണ നിരവധി പേര്‍ക്ക് ആശ്വാസവും മോചനമാര്‍ഗവുമായ സംഭവങ്ങളെ കുറിച്ച് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. ചടങ്ങിൽ റഷീദ് വാഴക്കാട് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പ്രവാസികളായ മുഹമ്മദ് ഹാജി ചൊക്ലി, ആദം അലി വലപ്പാട് എന്നിവര്‍ പൊന്നാട അണിയിച്ചു. കെ.എം.സി.സി നാഷനൽ കമ്മിറ്റി അംഗം ലത്തീഫ് തച്ചംപൊയില്‍, ഖസീം പ്രവാസി സംഘം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് അബുബക്കര്‍ പെരുമ്പാവൂര്‍, ഖസീം ഒ.ഐ.സി.സി പ്രസിഡൻറ് സക്കീര്‍ പത്തറ, തനിമ ഖസീം സോണ്‍ കൂടിയാലാചനാ സമിതി അംഗം റഷീദ് വാഴക്കാട്, ബുറൈദ സെന്‍ട്രല്‍ ഇസ്ലാമിക് ദഅ്വ സെൻറര്‍ പ്രബോധകന്‍ അഹ്മദ് ശജീമീര്‍ നദ്വി എന്നിവര്‍ ഒാർമ ഫലകം സമ്മാനിച്ചു. ബുറൈദ ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എന്‍ജി. മുഹമ്മദ് ബഷീര്‍, സലീം മക്കരപ്പറമ്പ് എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.
മൊയ്തീന്‍കുട്ടി കോതേരി, ഷാജി വയനാട്, അബ്ദുസ്സലാം വെള്ളറക്കാട്, ഗഫൂര്‍ വടകര, പര്‍വീസ് തലശ്ശേരി, കാസിം അടിവാരം, അഡ്വ. സന്തോഷ്കുമാര്‍, മുജീബ് വാടാനപ്പള്ളി, ഡോ. ലൈജു, അനീസ് ചുഴലി, ഡോ. ഫഖ്റുദ്ദീന്‍, സജീവ് മാന്നാര്‍, ലത്തീഫ് വള്ളിക്കുന്ന് എന്നിവര്‍ ആശംസ നേര്‍ന്നു. അലിവ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ശരീഫ് തലയാട് അസ്ലം കൊച്ചുകലുങ്കിെൻറ ജീവിത രേഖ അവതരിപ്പിച്ചു. ബഷീര്‍ വഴിപോക്കില്‍ സ്വാഗതവും ബീരാന്‍ പയ്യനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.