റിയാദ്: ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം പ്രമാണിച്ച് റിയാദിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ ആഘോഷം. രാവിലെ എട്ടിന് അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തുന്നതോടെ ആഘോഷത്തിന് തുടക്കമാവും.തുടർന്ന് ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം അംബാസഡർ വായിക്കും. ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
ഈ പരിപാടിയിൽ പങ്കെടുക്കാൻ സൗദിയിലെ ഇന്ത്യൻ സമൂഹത്തോട് മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ എംബസി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
രാവിലെ 7.45ന് ഗേറ്റ് അടക്കും. അതിന് മുമ്പ് എല്ലാവരും എംബസി അങ്കണത്തിൽ എത്തിച്ചേരണമെന്നും അധികൃതർ അറിയിച്ചു. വൈകീട്ട് 7.30ന് റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ സൗദിയിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങൾക്കും വിവിധ നയതന്ത്ര പ്രതിനിധികൾക്കും ക്ഷണിക്കപ്പെട്ട പ്രവാസി ഇന്ത്യൻ സാമൂഹികപ്രതിനിധികൾക്കുമായി ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഒരുക്കുന്ന പ്രത്യേക ആഘോഷ പരിപാടിയും അത്താഴ വിരുന്നും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.