യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടി
യാംബു: അൽ മനാർ ഇന്റർനാഷനൽ സ്കൂൾ യാംബു വിവിധ പരിപാടികളോടെ ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് വിവിധ ഭാഷകളിൽ നടന്ന പരിപാടികൾ ഏറെ ശ്രദ്ധേയമായിരുന്നു. പ്രിൻസിപ്പൽ കാപ്പിൽ ഷാജിമോൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
സ്കൂൾ ചരിത്രാധ്യാപകൻ ഇസ്ഹാഖ് മണ്ണയിൽ ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ച് സംസാരിച്ചു. ഹിന്ദി അധ്യാപകൻ റഈസ് അഹ്മദ് ഹിന്ദി പ്രസംഗം നടത്തി.
വിദ്യാർഥികളായ മുഹമ്മദ് അയാൻ ഖാൻ ഇംഗ്ലീഷിലും അബ്ദുൽ അസീസ് ഹിന്ദിയിലും സംസാരിച്ചു. ത്വൽഹ ബിൻ നവാസ്, അബ്ദുല്ല അഖീൽ മുഹമ്മദ്, ഷയാൻ ആന്റ് ടീം, മുഹമ്മദ് ഹാഷിം ഇഖ്ബാൽ, കാബ് കാഷിഫ് ഖാൻ എന്നിവർ വിവിധ പരിപാടികൾ നടത്തി.
സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥികൾ നടത്തിയ ഗ്രൂപ്പ് ഡാൻസ് ചടങ്ങിനെ വർണാഭമാക്കി. കെവിൻ പ്ലാമൂട്ടിൽ സ്വാഗതവും നഖാഷ് അഹ്മദ് നന്ദിയും പറഞ്ഞു. അധ്യാപകരായ അബ്ദുൽ അസീസ്, എൻ.കെ ശിഹാബുദ്ദീൻ, മുഹമ്മദ് ഇർഫാൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
ഗേൾസ് സെക്ഷനിൽ നടന്ന പരിപാടിയിൽ സാറ ഇസ്മത്ത്, പ്രജിത പൂർണ എന്നിവർ സംസാരിച്ചു. നേക് ഇസ്റ ആഗാ, ആയിഷ ദുആ, സൈമ സലാഹ്, ധന്യ ബാലസുബ്രമണ്യൻ, റീം അസ്ലം വാണി, സാലിഹ തമീം ശൈഖ് ആൻഡ് ടീം, ആൻഡ്രിന ലാൽ ആൻഡ് ടീം, ചനുമി സകിത്ന ആൻഡ് ടീം നടത്തിയ വിവിധ പരിപാടികൾ ആഘോഷത്തിന് മിഴിവേകി.
തബിയ നൂർ, ദിയ മേരി ബിനോഷ് എന്നിവർ അവതാരകരായിരുന്നു. ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ രഹന ഹരീഷ്, അഡ്മിൻ മാനേജർ ഖുലൂദ് സലാമ അൽ അഹ്മദി, ഗേൾസ് സെക്ഷനിലെ വിവിധ കോഓർഡിനേറ്റർമാരായ സിന്ധു ജോസഫ്, ഫിറോസ സുൽത്താന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.