റിയാദ്: സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയുടെ ‘ഈജാർ’പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വാടക കരാറുകൾക്ക് സാധുതിയുണ്ടാവില്ലെന്ന് അധികൃതർ. പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വാടക കരാറിന് ഭരണപരമോ നിയമപരമോ ആയ സാധുതയുണ്ടാകില്ല.
പോർട്ടലിെൻറ അംഗീകാരത്തിന് ആവശ്യമായ വ്യവസ്ഥകളും ആവശ്യകതകളും നിർണയിക്കാൻ നീതിന്യായ, ഭവന മന്ത്രാലയങ്ങൾക്ക് അധികാരമുണ്ട്.
പോർട്ടൽ സേവനങ്ങൾക്കായി അംഗീകൃത വാടക കരാറുകൾ ആവശ്യമാണ്. സൗദികളല്ലാത്തവർക്ക് വർക്ക് പെർമിറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ‘ഈജാർ’പോർട്ടലിൽ രജിസ്റ്റർ ചെയ്ത വാടക കരാർ ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.