​െറൻറ്​ എ കാർ സ്വദേശിവത്​കരണം: പരിശോധന തുടരുന്നു

ജിദ്ദ: റ​​െൻറ്​ ​എ കാർ മേഖലയിലെ സ്വദേശിവത്​കരണം ഉറപ്പുവരുത്താൻ തൊഴിൽ കാര്യ മന്ത്രാലയത്തിനു കീഴിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളുടെ എണ്ണം 7,868 കവിഞ്ഞു. കഴിഞ്ഞ റജബ്​ ഒന്ന്​ മുതലാണ്​ റ​​െൻറ്​ എ കാർ മേഖലയിലും സ്വദേശിവത്​കരണം നടപ്പാക്കാൻ ആരംഭിച്ചത്​. പൊതുഗതാഗത അതോറിറ്റിയും ബന്ധപ്പെട്ട മറ്റ്​ വകുപ്പുകളുമായും സഹകരിച്ച്​ ഒരു മാസത്തിനിടയിലാണ്​ ഇത്രയും പരിശോധനകൾ നടന്നത്​. 7,112 സ്​ഥാപനങ്ങൾ തീരുമാനം പാലിച്ചതായും 283 എണ്ണം ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്​. 

473 സ്​ഥാപനങ്ങൾ അടച്ചുപൂട്ടി. 265 സ്​ഥാപനങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകുകയും ചെയ്​തിട്ടുണ്ട്​.  അതേ സമയം, അടുത്തിടെ പ്രഖ്യാപിച്ച 12 ഒാളം തൊഴിലുകളിലെ സ്വദേശിവത്​കരണ നടപടികൾ സംബന്ധിച്ച കാര്യങ്ങൾ തൊഴിൽ മന്ത്രി ഡോ. അലി അൽഗഫീസി​​​െൻറ സാന്നിധ്യത്തിൽ ചർച്ച ചെയ്​തു. 
റിയാദിലെ തൊഴിൽ മന്ത്രാലയ ആസ്​ഥാനത്ത് വിവിധ വകുപ്പുകളിലെ സ്വദേശിവത്​കരണ സമിതി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച​. 
സ്വദേശീവതക്​രണവും തൊഴിൽ പരിശീലന പരിപാടികളും ഉൗർജിതമാക്കുന്നതിനുള്ള വിവിധ പരിപാടികളും ചർച്ചാവിഷയമായി. ആഭ്യന്തരം, മുനിസിപ്പാലിറ്റി, വാണിജ്യം, സോഷ്യൽ ഇൻഷ്യൂറൻസ്​​ ജനറൽ ഒാർഗനൈസേഷൻ, സ​​േങ്കതിക, തൊഴിൽ പരിശീലന ജനറൽ ഒാർഗനൈസേഷൻ , ചെറുകിട സ്​ഥാപന അതോറിറ്റി, മാനവ വിഭവ ശേഷി ഫണ്ട്​, സൗദി ചേംബർ, സ്വകാര്യ മേഖല വികസന അതോറിറ്റി എന്നിവയുടെ പ്രതിനിധികളുൾപ്പെട്ടതാണ്​ സ്വദേശിവത്​കരണ സമിതി. 

Tags:    
News Summary - rent a car-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.