മാർച്ചിൽ പ്രവാസികളുടെ പണമയക്കൽ 15 ശതമാനം വർധിച്ചു

ജി​ദ്ദ: സൗ​ദി​യി​ലെ പ്ര​വാ​സി​ക​ളു​ടെ വ്യ​ക്തി​ഗ​ത പ​ണ​മ​യ​ക്ക​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ 15 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി ക​ണ​ക്കു​ക​ൾ. 1,405 കോ​ടി റി​യാ​ലാ​ണ് ക​ഴി​ഞ്ഞ മാ​സം മാ​ത്രം വി​ദേ​ശി​ക​ൾ നാ​ട്ടി​ലേ​ക്ക​യ​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 1,220 കോ​ടി റി​യാ​ലാ​യി​രു​ന്നു. സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക് വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ട പ്ര​തി​മാ​സ ബു​ള്ള​റ്റി​നി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ൾ. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക​യ​ച്ച പ​ണ​ത്തേ​ക്കാ​ൾ മാ​ർ​ച്ചി​ൽ 24.3 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ പ​ണ​മ​യ​ക്ക​ൽ 10.5 ശ​ത​മാ​നം ഉ​യ​ർ​ന്ന് 3,741 കോ​ടി റി​യാ​ലാ​യി ഉ​യ​ർ​ന്നു. 2020​െൻ​റ ആ​ദ്യ പാ​ദ​ത്തി​ൽ ഇ​ത് 3,385 കോ​ടി റി​യാ​ലാ​യി​രു​ന്നു. 2019നെ ​അ​പേ​ക്ഷി​ച്ച്​ 2020ൽ ​പ്ര​വാ​സി​ക​ളു​ടെ പ​ണ​മ​യ​ക്ക​ൽ 19.25 ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 2019ൽ 12,553 ​കോ​ടി റി​യാ​ലാ​ണ് വി​ദേ​ശി​ക​ൾ നാ​ട്ടി​ലേ​ക്ക​യ​ച്ച​തെ​ങ്കി​ൽ അ​ത് 2020ൽ 14,969 ​കോ​ടി റി​യാ​ലാ​യി ഉ​യ​ർ​ന്നു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. 2016ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.

ഈ ​വ​ർ​ഷം സ്വ​ദേ​ശി​ക​ൾ പു​റ​ത്തേ​ക്ക​യ​ച്ച പ​ണ​മി​ട​പാ​ടു​ക​ളും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ പാ​ദ​ത്തി​ൽ സ്വ​ദേ​ശി​ക​ൾ പു​റ​ത്തേ​ക്ക​യ​ച്ച​ത് 1,487 കോ​ടി റി​യാ​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 11.6 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണി​ത്. 2020 ഇ​തേ പാ​ദ​ത്തി​ൽ ഇ​ത് 1,332 കോ​ടി റി​യാ​ലാ​യി​രു​ന്നു. ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ മാ​ത്രം സ്വ​ദേ​ശി​ക​ൾ പു​റ​ത്തേ​ക്ക​യ​ച്ച തു​ക 650 കോ​ടി റി​യാ​ലാ​ണ്. 2020 മാ​ർ​ച്ചി​ൽ ഇ​ത് 204 കോ​ടി റി​യാ​ലാ​യി​രു​ന്നു. 26.4 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന.

News Summary - Remittances from expatriates increased by 15 per cent in March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.