കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സുരക്ഷപദ്ധതി
പുതുവർഷ ലോഞ്ചിങ് നൗഷാദ് മണ്ണിശ്ശേരി, കെ.പി. മുഹമ്മദ് കുട്ടിക്ക് ഫോറം കൈമാറി നിർവഹിക്കുന്നു.
ജിദ്ദ: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പുതിയ വർഷത്തെ കുടുംബ സുരക്ഷപദ്ധതി ലോഞ്ചിങ്ങും സംഘടിപ്പിച്ചു. സൗദി നാഷനൽ കമ്മിറ്റി മുഖ്യരക്ഷാധികാരി കെ.പി. മുഹമ്മദ് കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് സി.എം. ഇസ്മാഈൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി അനുസ്മരണവും ‘സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ മുസ്ലിം ലീഗ് നിലപാടുകൾ’ വിഷയത്തിൽ മുഖ്യപ്രഭാഷണവും നടത്തി.
മോട്ടിവേറ്ററും ട്രെയിനറുമായ ഡോ. ഫർഹ നൗഷാദ് ‘ഏകാന്തതയുടെ പിരിമുറുക്കവും വർധിച്ചുവരുന്ന ആത്മഹത്യകളും’ വിഷയത്തിൽ സംസാരിച്ചു. ‘കരുതലിെൻറ സാന്ത്വന സ്പർശം’ എന്ന പേരിൽ മലപ്പുറം ജില്ല കെ.എം.സി.സി കുടുംബ സുരക്ഷപദ്ധതിയുടെ പുതുവർഷത്തെ ലോഞ്ചിങ് നൗഷാദ് മണ്ണിശ്ശേരി, കെ.പി. മുഹമ്മദ് കുട്ടിക്ക് ഫോറം നൽകി നിർവഹിച്ചു.
സുരക്ഷ സ്കീം ചെയർമാൻ അഷ്റഫ് മുല്ലപ്പള്ളി പദ്ധതി വിശദീകരിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ, സീനിയർ വൈസ് പ്രസിഡൻറ് നിസാം മമ്പാട്, സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി, മജീദ് കോട്ടീരി തുടങ്ങിയവർ സംസാരിച്ചു.
ജില്ല കെ.എം.സി.സി ചെയർമാൻ കെ.കെ.എം കൊണ്ടോട്ടി, സീനിയർ വൈസ് പ്രസിഡൻറ് സലീം മമ്പാട് എന്നിവർ അതിഥികൾക്ക് ഉപഹാരം സമ്മാനിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും സെക്രട്ടറി അബൂട്ടി പള്ളത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.