സ​ലിം കു​മാ​ർ, സ​മീ​ൽ ഇ​ല്ലി​ക്ക​ൽ എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​സ്മ​ര​ണം

ജി​ദ്ദ: മ​ല​യാ​ള സി​നി​മ​യു​ടെ പ്രി​യ ന​ട​നും ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വു​മാ​യ സ​ലിം കു​മാ​റി​െൻറ​യും, പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ച​രി​ത്ര ഗ​വേ​ഷ​ക​നു​മാ​യ സ​മീ​ൽ ഇ​ല്ലി​ക്ക​ലി​െൻറ​യും നി​ര്യാ​ണ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി അ​നു​സ്മ​ര​ണം ന​ട​ത്തി.

ഹാ​സ്യ ന​ട​നെ​ന്ന പ​രി​മി​ത​മാ​യ വി​ശേ​ഷ​ണ​ങ്ങ​ളെ അ​പ്പാ​ടെ മ​റി​ക​ട​ന്ന്, അ​ഭി​ന​യ​ത്തി​ന്റെ അ​സാ​ധാ​ര​ണ​മാ​യ സാ​ധ്യ​ത​ക​ൾ മ​ല​യാ​ള സി​നി​മ​യി​ൽ തെ​ളി​യി​ച്ച ക​ലാ​കാ​ര​നാ​യി​രു​ന്നു സ​ലിം കു​മാ​ർ.

അ​തോ​ടൊ​പ്പം ത​ന്നെ സാ​മൂ​ഹി​ക​വും രാ​ഷ്​​ട്രീ​യ​പ​ര​വു​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ കൃ​ത്യ​വും ശ്ര​ദ്ധേ​യ​വു​മാ​യ നി​ല​പാ​ടു​ക​ളി​ലൂ​ടെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​ക​യും ചെ​യ്ത അ​ദ്ദേ​ഹ​ത്തി​െൻറ വി​യോ​ഗം സാം​സ്കാ​രി​ക ലോ​ക​ത്തി​ന് വ​ലി​യൊ​രു ന​ഷ്​​ട​മാ​ണെ​ന്ന് അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മ​പ്പെ​ടു​ത്തി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ച​രി​ത്ര ഗ​വേ​ഷ​ക​നു​മാ​യി​രു​ന്ന സ​മീ​ൽ ഇ​ല്ലി​ക്ക​ലി​െൻറ നി​ര്യാ​ണ​ത്തി​ലൂ​ടെ മ​ല​ബാ​റി​െൻറ ച​രി​ത്ര, സാം​സ്കാ​രി​ക, മാ​ധ്യ​മ മേ​ഖ​ല​ക​ളി​ൽ ഏ​റെ മി​ക​വു​പു​ല​ർ​ത്തി​യ ഒ​രു മി​ക​ച്ച പ്ര​തി​ഭ​യെ​യാ​ണ് ന​മു​ക്ക് ന​ഷ്​​ട​മാ​യ​തെ​ന്നും സം​ഘ​ട​ന വി​ല​യി​രു​ത്തി. ഇ​രു​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ആ​ഴ​മേ​റി​യ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശ്‌​റ​ഫ് പാ​പ്പി​നി​ശ്ശേ​രി എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

Tags:    
News Summary - Remembering Salim Kumar and Samil Illikal at their funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.