ജിദ്ദ: മാറിക്കൊണ്ടിരിക്കുന്ന ആഗോള വിദ്യാഭ്യാസ രീതികൾക്ക് അനുസൃതമായി അധ്യാപന രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ‘ഫ്യൂച്ചർ മൈൻഡ്’ സംഘടിപ്പിക്കുന്ന സെമിനാർ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ജിദ്ദയിൽ നടക്കും. പ്രമുഖ ഡോക്ടർമാരും വിദ്യാഭ്യാസ രംഗത്തെ പ്രശസ്ത വിദഗ്ദ്ധരുമാണ് ഈ സെമിനാറിന് നേതൃത്വം നൽകുന്നത്.
പരമ്പരാഗത പഠനരീതികളിൽ നിന്ന് മാറി ഡിജിറ്റൽ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇൻറലിജൻസും സമന്വയിപ്പിച്ചുള്ള ‘ഫ്യൂച്ചർ ക്ലാസ് റൂമുകൾ’ ഇന്ന് വിദ്യാഭ്യാസ മേഖലയിൽ അത്യന്താപേക്ഷിതമായിരിക്കുകയാണ്. കുട്ടികളുടെ മാനസിക-ബൗദ്ധിക വളർച്ചക്ക് അനുയോജ്യമായ ആധുനിക ബോധനരീതികൾ എങ്ങനെ പ്രായോഗികമാക്കാം എന്ന് വിദഗ്ദ്ധർ സെമിനാറിൽ വിശദീകരിക്കും.
സ്കൂൾ പ്രതിനിധികൾ, അധ്യാപകർ, കൗൺസിലർമാർ തുടങ്ങി വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏവർക്കും ഈ പരിപാടിയിൽ പങ്കാളികളാകാം.
സെമിനാറിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരങ്ങളിലെ വിജയികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0533081073 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.