അബഹ: ഖമീസ് മുശൈത്തിലെ സൗദി പാസ്പോർട്ട് (ജവാസത്ത്) കാര്യാലയം കൂടുതൽ സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ഖമീസ് മുശൈത്ത് ബിഷ റോഡിൽ അറാജ് സിഗ്നലിന് സമീപം ‘എയ്റ്റീൻത് റോഡ്’ (ഇഷാറ തമാനീൻ) എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു ഈ ഓഫീസ് മുൻപ് പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നും തൊട്ടുമുന്നിലായി പുതുതായി നിർമിച്ച കെട്ടിടത്തിലേക്കാണ് ഇപ്പോൾ ജവാസത്ത് ഓഫീസ് മാറ്റിസ്ഥാപിച്ചിരിക്കുന്നത്.
സൗദി ഗവൺമെൻറിെൻറ ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി, പൊതുജനങ്ങൾക്ക് കൂടുതൽ മികച്ചതും വേഗത്തിലുള്ളതുമായ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. നിത്യേന നിരവധി സ്വദേശികളും വിദേശികളും വിവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന പ്രധാന കാര്യാലയമാണിത്.
പ്രവാസികളുടെ വിരലടയാളം (ബയോമെട്രിക്) രേഖപ്പെടുത്തൽ, വിസ മാറ്റം, പാസ്പോർട്ടുമായി ബന്ധപ്പെട്ട മറ്റ് അടിയന്തര സേവനങ്ങൾ എന്നിവയ്ക്കെല്ലാം അസീർ മേഖലയിലെ പ്രവാസികൾ പ്രധാനമായും സമീപിക്കുന്നത് ഈ ഓഫീസിനെയാണ്. പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെ കൂടുതൽ വിപുലമായ സൗകര്യങ്ങളോടെയായിരിക്കും ഇനി മുതൽ ജവാസത്ത് സേവനങ്ങൾ ലഭ്യമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.