ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​യാ​ദ് ഇ​സ്​​ലാ​ഹി സെൻറ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി സെ​മി​നാ​റി​ൽ​നി​ന്ന്

പ്ര​കൃ​തി സം​ര​ക്ഷ​ണം യു​വ​ത്വ​ത്തി​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്ന് ഫോ​ക്ക​സ് റി​യാ​ദ് സെ​മി​നാ​ർ

റി​യാ​ദ്: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ഗ്രീ​ൻ ജെ​ൻ 2026’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സൗ​ദി ദേ​ശീ​യ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​കീ​കൃ​ത പ​രി​സ്ഥി​തി അ​വ​ബോ​ധ കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി റി​യാ​ദ് ഇ​സ്​​ലാ​ഹി സെൻറ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘ഹി​മാ​യ​ത്തു​ൽ ബീ​അ’ എ​ന്ന പേ​രി​ൽ സെ​മി​നാ​റും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

ഫോ​ക്ക​സ് റി​യാ​ദ് ഡ​യ​റ​ക്ട​ർ ഐ.​എം.​കെ. അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ റ​ഹീ​സ് പൂ​നൂ​ർ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​െൻറ പ്രാ​ധാ​ന്യം ഉ​ദ്ബോ​ധി​പ്പി​ക്കു​ന്ന ഖു​ർ​ആ​ൻ സൂ​ക്ത​ങ്ങ​ൾ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ‘പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​െൻറ ഇ​സ്‌​ലാ​മി​ക പ​രി​പ്രേ​ക്ഷ്യം’ എ​ന്ന വി​ഷ​യ​ത്തി​ൽ സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ പ്ര​ബോ​ധ​ക​ൻ സ​യ്യി​ദ് മു​ഹ​മ്മ​ദ് സു​ല്ല​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഫോ​ക്ക​സ് സൗ​ദി സി.​ഇ.​ഒ ഷ​മീം വെ​ള്ളാ​ട​ത്ത്, ഇ​സ്​​ലാ​ഹി സെൻറ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ ച​ള​വ​റ, എം.​ജി.​എം പ്ര​തി​നി​ധി ഫ​സ്ന അ​ഫ്സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി

ഇ​സ്​​ലാ​ഹി സെൻറ​റി​ന് സ​മ​ർ​പ്പി​ച്ച സ​സ്യ​തൈ​ക​ൾ പ്ര​സി​ഡ​ൻ​റ്​ സി​റാ​ജ് ത​യ്യി​ൽ ഏ​റ്റു​വാ​ങ്ങി. ചി​ത്ര​കാ​ര​ൻ ആ​സാ​ദ് ഉ​ള്ളി​യേ​രി ത​ത്സ​മ​യം വ​ര​ച്ച പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശ​ചി​ത്ര​വും സെൻറ​റി​ന് സ​മ​ർ​പ്പി​ച്ചു. ടാ​ല​ൻ​റ്​ ആ​ൻ​ഡ് ടീ​ൻ ട്ര​ഷ​റ​ർ ആ​മീ​ൻ മു​ഹ​മ്മ​ദ് ന​യി​ച്ച പ​രി​സ്ഥി​തി ദി​ന പ്ര​തി​ജ്ഞ​യി​ൽ സ​ദ​സ്സ് പ​ങ്കു​ചേ​ർ​ന്നു. ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ഷ​മീ​ൽ ക​ക്കാ​ട​ൻ സ്വാ​ഗ​ത​വും ഫി​നാ​ൻ​സ് മാ​നേ​ജ​ർ റി​യാ​സ് കൊ​ട്ട​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Focus Riyadh seminar: Nature conservation is the responsibility of youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.