ന​ജ്‌​റാ​ൻ ത​മി​ഴ് മ​ന്ത്രം സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ അ​വ​ബോ​ധ ക്യാ​മ്പി​ന്റെ സം​ഘാ​ട​ക​ർ

ന​ജ്റാ​ൻ ‘ത​മി​ഴ് മ​ന്ത്രം’ പ്ര​ഥ​മ​ശു​ശ്രൂ​ഷാ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ന​ജ്‌​റാ​ൻ: ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​വും പ്ര​ഥ​മ ശു​ശ്രൂ​ഷ​യി​ലെ പ്രാ​ഥ​മി​ക അ​റി​വു​ക​ളും ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘ന​ജ്‌​റാ​ൻ ത​മി​ഴ് മ​ന്ത്രം’ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ അ​വ​ബോ​ധ ക്യാ​മ്പ് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ൽ ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ത്യ​ൻ ഡോ​ക്‌​റ്റേ​ഴ്‌​സ് മെ​ഡി​ക്ക​ൽ ഫോ​റം (ഐ.​ഡി.​എം.​എ​ഫ്), അ​ൽ ഗാ​ദ് അ​പ്ലൈ​ഡ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് കോ​ള​ജ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ‘ഫ​സ്റ്റ് 8’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ലാ​ണ് പ​രി​പാ​ടി ഒ​രു​ക്കി​യ​ത്.

സൗ​ദി റെ​ഡ് ക്ര​സ​ൻ​റ്​ അ​തോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ഥ​മ​ശു​ശ്രൂ​ഷാ പ​രി​ശീ​ല​നം ന​ൽ​കി​യ ക്യാ​മ്പ്, സൗ​ദി ത​മി​ഴ് സം​ഘം ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഖാ​ജാ മു​ഹ്‌​യു​ദ്ദീ​ൻ മീ​രാ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​ട​പെ​ട്ട് എ​ങ്ങ​നെ ജീ​വ​ൻ ര​ക്ഷി​ക്കാ​മെ​ന്ന പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി മാ​റി.

പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​ഇ​സ്ഹാ​ർ അ​ഹ​മ്മ​ദ് അ​ൻ​സാ​രി, ഡോ. ​അ​ബ്​​ദു​ൽ റ​ഊ​ഫ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ഠ​ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സി.​പി.​ആ​ർ പ​രി​ശീ​ല​നം, ഗു​രു​ത​ര​മാ​യ ര​ക്ത​സ്രാ​വം നി​യ​ന്ത്രി​ക്കാ​നു​ള്ള പ​രി​ഹാ​ര രീ​തി​ക​ൾ, 997 ഹോ​ട്ട്‌​ലൈ​ൻ വ​ഴി അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ളു​മാ​യി ഫ​ല​പ്ര​ദ​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തേ​ണ്ട രീ​തി എ​ന്നി​വ​യി​ലാ​ണ് പ്ര​ധാ​ന​മാ​യും പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

ഡോ. ​ജോ​യ്‌​സ് എ​ലീ​ന റാ​ണി ഏ​കോ​പ​നം നി​ർ​വ​ഹി​ച്ച ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം സൗ​ദി റെ​ഡ് ക്ര​സ​ൻ​റ്​ അ​തോ​റി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​യി​ൽ അ​ള​ഗേ​ശ്വ​രി കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Najran ‘Tamil Mantra’ organizes first ever ministry training camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.