പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ന​ഹ്ദ യൂ​നി​റ്റ് ട്ര​ഷ​റ​ർ അ​നൂ​പ് ച​ന്ദ്ര​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന അ​നൂ​പ് ച​ന്ദ്ര​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 10 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ ന​ഹ്ദ യൂ​നി​റ്റ് ട്ര​ഷ​റ​ർ അ​നൂ​പ് ച​ന്ദ്ര​ന് യൂ​നി​റ്റ് ത​ല​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഇ​രു​ട്ടി ഉ​ളി​ക്ക​ൽ സ്വ​ദേ​ശി​യാ​യ അ​നൂ​പ് ച​ന്ദ്ര​ൻ റി​യാ​ദി​ൽ ഒ​രു സ്വ​കാ​ര്യ ഫാ​ർ​മ​സി ക​മ്പ​നി​യി​ൽ ഇ​ൻ​വെൻറ​റി അ​സി​സ്​​റ്റ​ൻ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. റൗ​ദ​യി​ലെ സ്വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ബ​വീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റൗ​ദ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സ​തീ​ഷ് വ​ള​വി​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. ഷാ​ജി, പ്ര​സി​ഡ​ൻ​റ്​ പി.​പി. സ​ലിം, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ബി​ജി തോ​മ​സ്, സു​രേ​ഷ്, ശ്രീ​ജി​ത്ത്, ജോ​മോ​ൻ സ്​​റ്റീ​ഫ​ൻ, ബി​നീ​ഷ്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ​സ്‌​മാ​ഈ​ൽ, ശ​ശീ​ധ​ര​ൻ പി​ള്ള, നി​സാ​ർ ഷം​സു​ദീ​ൻ, നി​ഖി​ൽ, ച​ന്ദ്ര​ൻ, യൂ​നി​റ്റ് അം​ഗം പ്ര​ണ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ ന​ഹ്ദ യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം ഷ​നു ഭാ​സ്ക​ർ അ​നൂ​പ് ച​ന്ദ്ര​ന് കൈ​മാ​റി. യൂ​നി​റ്റ് ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി ഷാ​നു ഭാ​സ്ക​ർ സ്വാ​ഗ​ത​വും അ​നൂ​പ് ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Anup Chandran, who is returning after completing his tour, was given a tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.