റിയാദ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നിലെ വോയ്‌സ് സ്‌പേസ് വഴി സൗഹൃദ രാജ്യത്തെ അധിക്ഷേപിച്ച പൗരനെ ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ വിളിപ്പിച്ചു വരുത്തി. സൈബർ കുറ്റകൃത്യങ്ങൾ തടയുന്ന നിയമത്തിലെ ആറാം വകുപ്പ് പ്രകാരം ഇതൊരു സൈബർ കുറ്റകൃത്യമായി കണക്കാക്കി, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം 2026 ജൂൺ 8-ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
ജൂൺ ആറിന് അതോറിറ്റിയുടെ ബന്ധപ്പെട്ട വിഭാഗം നടത്തിയ നിരീക്ഷണത്തിലാണ് വോയ്‌സ് സ്‌പേസിലെ നിയമവിരുദ്ധ ഉള്ളടക്കം കണ്ടെത്തിയത്. സൗഹൃദ രാജ്യങ്ങളുടെ ചിഹ്നങ്ങളെയും നേതാക്കളെയും അധിക്ഷേപിക്കുന്നതായിരുന്നു ഈ ഉള്ളടക്കം. സൗഹൃദ അല്ലെങ്കിൽ സഖ്യകക്ഷികളായ രാജ്യങ്ങളെയോ അവരുടെ നേതൃത്വത്തെയോ ചിഹ്നങ്ങളെയോ അധിക്ഷേപിക്കുന്നതും ചട്ടങ്ങൾ ലംഘിക്കുന്നതും സൈബർ ക്രൈം നിയമപ്രകാരം കർശനമായി നിരോധിച്ചിട്ടുള്ളതാണ്.
മാധ്യമ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്ന തങ്ങളുടെ ഉത്തരവാദിത്തത്തിെൻറ ഭാഗമായി, നിയമങ്ങളും മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങളും ലംഘിക്കുന്ന ഏതൊരു ഉള്ളടക്കവും അതോറിറ്റി തുടർന്നും നിരീക്ഷിക്കും. കുറ്റക്കാർക്കെതിരെ വിട്ടവീഴ്ചയില്ലാതെ കർശന നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.