റിയാദ്: ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് ബുക്കിങ് തുക തിരികെ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തുവിട്ടു. താഴെപ്പറയുന്ന സന്ദർഭങ്ങളിൽ ബുക്കിങ് തുക റീഫണ്ട് ചെയ്യും.
ബുക്കിങ് നടത്തിയ പ്രധാന അപേക്ഷകന്റെ മരണം, അപകടങ്ങൾ മൂലമുണ്ടാകുന്ന അനാരോഗ്യാവസ്ഥ, രോഗവും മറ്റും മൂലമുണ്ടാകുന്ന ആരോഗ്യപരമായ അവശത, ആശുപത്രിവാസം, ക്രിമിനൽ സംഭവങ്ങൾ ഉണ്ടാവുക എന്നീ അവസ്ഥകളിലാണ് ബുക്കിങ് റദ്ദാക്കി അടച്ച തുക റീഫണ്ട് ചെയ്യാൻ സാധിക്കുന്നത്.
അപകടമുണ്ടായാൽ അതിന്റെ കൃത്യമായ വിവരങ്ങളും തെളിവും സംഭവിച്ച തീയതിയും വ്യക്തമായി നൽകിയിരിക്കണം. ക്രിമിനൽ സംഭവങ്ങൾ ഉണ്ടായാൽ അതിന്റെ വിവരങ്ങളുടെ സാധുത തെളിയിക്കുന്ന തെളിവുകളുണ്ടാകണം.
ശാരീരികാവശതയാണെങ്കിൽ ഇതിന് സർക്കാർ ആശുപത്രികൾ നൽകുന്ന റിപ്പോർട്ടുകളിലൂടെ തെളിവ് നൽകിയിരിക്കണം. സ്വകാര്യ ആശുപത്രികളിൽനിന്നുള്ള റിപ്പോർട്ടുകളാണെങ്കിൽ അത് അറബി ഭാഷയിലായിരിക്കണം.
റിപ്പോർട്ടുകൾ ആരോഗ്യ കാര്യാലയം സാക്ഷ്യപ്പെടുത്തിയിരിക്കണമെന്നും ഹജ്ജ് മന്ത്രാലയം പറഞ്ഞു. തുക തിരികെ ലഭിക്കുന്നതിനു മുമ്പ് ആഭ്യന്തര തീർഥാടകർ ഇലക്ട്രോണിക് റൂട്ട് വഴിയോ നുസ്ക് വഴിയോ ബുക്കിങ് റദ്ദാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.