റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ബോളിവുഡ് താരം സൽമാൻ ഖാൻ നാളെ അതിഥിയായെത്തും

ജിദ്ദ: റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ആവേശം പകർന്ന് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ അതിഥിയായി എത്തുന്നു. ഇന്ത്യൻ സിനിമയുടെ 'ഭായ് ജാൻ' എന്നറിയപ്പെടുന്ന സൽമാൻ ഖാൻ നാളെ (വ്യാഴം) ഉച്ചകഴിഞ്ഞ് 3:30 ന് ആരാധകരുമായി സംവദിക്കുന്ന 'ഇൻ കൺവെർസേഷൻ' സെഷനിൽ പങ്കെടുക്കും.

ചലച്ചിത്രോത്സവത്തിന്റെ ഈ വർഷത്തെ താരസാന്നിധ്യങ്ങളിൽ പ്രധാനിയാണ് സൽമാൻ ഖാൻ. ഇന്ത്യൻ സിനിമയിലെ പ്രമുഖരായ വ്യക്തികളെ എത്തിച്ച് ചലച്ചിത്രോത്സവം ശ്രദ്ധ നേടുന്നതിനിടെയാണ്, ഇന്ന് ബോളിവുഡ് താരം ആലിയ ഭട്ട് ആരാധകരുമായി സംവദിച്ചതിന് പിന്നാലെ സൽമാൻ ഖാന്റെ ഊഴം. നേരത്തെ ബോളിവുഡ് നടി രേഖയെയും ഫെസ്റ്റിവലിൽ പ്രത്യേകം ആദരിച്ചിരുന്നു.

Tags:    
News Summary - Red Sea International Film Festival: Bollywood star Salman Khan to be the guest of honor tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.