സൗ​ദി എ​റ​ണാ​കു​ളം എ​ക്സ്പാ​ട്രി​യേ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ ‘ചാ​റ്റ് & ചി​ൽ’ ഫാ​മി​ലി മീ​റ്റ്

സീഫ് ‘ചാറ്റ് & ചിൽ’ ഫാമിലി മീറ്റ്: ആവേശമായി പായസ മത്സരവും കലാവിരുന്നും

ദ​മ്മാം: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സൗ​ദി എ​റ​ണാ​കു​ളം എ​ക്സ്പാ​ട്രി​യേ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ (സീ​ഫ്) സം​ഘ​ടി​പ്പി​ച്ച ‘ചാ​റ്റ് & ചി​ൽ’ ഫാ​മി​ലി മീ​റ്റ് ശ്ര​ദ്ധേ​യ​മാ​യി.പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ചു​മ​ത​ല​യേ​റ്റ ശേ​ഷം സം​ഘ​ടി​പ്പി​ച്ച ആ​ദ്യ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യാ​യി​രു​ന്നു ഇ​ത്.ഷ​ജീ​ർ പ​ട്ടു​റു​മാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന് മി​ഴി​വേ​കി. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് പു​റ​മെ മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ അ​ത്താ​ഴ വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പാ​യ​സ മ​ത്സ​രം സ​ന്ദ​ർ​ശ​ക​ർ​ക്കി​ട​യി​ൽ ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തി. സു​ബീ​ന മു​നീ​ർ (ഒ​ന്നാം സ്ഥാ​നം), ദീ​ജു ക​രീം (ര​ണ്ടാം സ്ഥാ​നം), എ​ലി​സ​ബ​ത്ത് ജോ​ൺ (മൂ​ന്നാം സ്ഥാ​നം) എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും പ്രോ​ഗ്രാം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു.

സീ​ഫ് വ​നി​താ വി​ങ് അം​ഗം ഹ​ന്ന​ത് സി​യാ​ർ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യി​രു​ന്നു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ജോ​യ്‌ ഡി​സി​ൽ​വ, ജെ​റീ​ഷ്, പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ വെ​ള്ളാ​ഞ്ഞി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​തി മൂ​വാ​റ്റു​പു​ഴ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​ൻ​വ​ർ ചെ​മ്പ​റ​ക്കി, അ​ബു അ​മ്പാ​ട​ൻ, ഫൈ​സ​ൽ ആ​ച്ചേ​രി, അ​നൂ​ബ് ബ​ഷീ​ർ, അ​ർ​ഷാ​ദ് പെ​രു​മ്പാ​വൂ​ർ, ക​രീം കീ​മോ, ജ​മാ​ൽ മൊ​യ്‌​ദീ​ൻ, നി​ഷാ​ജ്, സ​ജീ​ർ കോ​ട്ട​യി​ൽ, ക​ബീ​ർ വാ​ഴ​ക്കു​ളം, ക​രീം മു​ള​വൂ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - SEIF ‘Chat & Chill’ Family Meet: Exciting Payasa Competition and Art Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.