ജിദ്ദ: റെഡ്ക്രസൻറിന് കീഴിലെ ഹജ്ജ് തീർഥാടകരെ സ്വീകരിക്കാനും സേവനത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ആവശ്യമായ ജീവനക്കാർക്ക് പുറമെ ആംബുലൻസുകൾ, മറ്റ് സജ്ജീകരണങ്ങൾ എല്ലാം ഒരുക്കിയതിലുൾപ്പെടും. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലായി 51 ആംബുലൻസ് കേന്ദ്രങ്ങളാണ് ഇത്തവണ ഉണ്ടാകുക.
ഇത്രയും കേന്ദ്രങ്ങളിലെ ഡോക്ടർമാർ, സ്പെഷലിസ്റ്റുകൾ, ആംബുലൻസ് ടെക്നീഷ്യന്മാർ, അടിയന്തര ചികിത്സ എന്നിവക്കായി 549 പേർ സേവനത്തിനായി ഉണ്ടാകും. 144 ആംബുലൻസുകൾ, 22 മോേട്ടാർ സൈക്കിളുകൾ, 10 ഗോൾഫ് വണ്ടികൾ എന്നിവ ഒരുക്കും. മക്കയിലെ കൺട്രോൾ റൂമിൽ കാളുകൾ സ്വീകരിക്കുന്നതിനും അടിയന്തര നടപടികൾക്കും 106 പേരുണ്ടാകും. കൂടാതെ ആരോഗ്യസേവന രംഗത്ത് വിദഗ്ധരായ 300ലധികം സന്നദ്ധപ്രവർത്തകൾ പുണ്യസ്ഥലങ്ങളിലെ വിവിധ ഭാഗങ്ങളിൽ റെഡ് ക്രസൻറ് സംഘത്തോടൊപ്പം സേവനത്തിനുണ്ടാകും.
ഇതിൽ 66 പുരുഷന്മാരും 34 ശതമാനം സ്ത്രീകളുമായിരിക്കും. ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതോടൊപ്പം കോവിഡ് സംബന്ധിച്ച് തീർഥാടകരെ ബോധവത്കരിക്കുന്നതിനും ഇവർ രംഗത്തുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.