ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്​മെൻറിന് ഇന്തോനേഷ്യയും സൗദിയും കരാറൊപ്പിട്ട​പ്പോൾ

ഇന്തോനേഷ്യൻ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്​മെൻറ്​ പുനരാരംഭിക്കും

ജിദ്ദ: ഇന്തോനേഷ്യൻ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്​മെൻറ്​ പുനരാരംഭിക്കുന്നു. ഇതിനായി സൗദിയും ഇന്തോനേഷ്യയും കരാർ ഒപ്പുവെച്ചു. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന ഡെപ്യൂട്ടി മന്ത്രി ഡോ. അബ്​ദുല്ല നാസ്വിർ അബുസനീനും ഇന്തോനേഷ്യൻ മാനവ വിഭവശേഷി മന്ത്രി ഈദാ ഫൗസിയുമാണ്​ ഒപ്പിട്ടത്​.

കരാറൊപ്പിട്ട തീയതി മുതൽ വിവിധ തൊഴിലുകളിൽ​ ഇന്തോനേഷ്യയിൽനിന്ന്​ റിക്രൂട്ട്​മെൻറ്​ പുനരാരംഭിക്കാനാണ്​ ധാരണ. ബാലി ദ്വീപിൽ നടന്ന ചടങ്ങിൽ അന്താരാഷ്ട്ര കാര്യങ്ങളുടെ അണ്ടർസെക്രട്ടറി ഡോ. അദ്‌നാൻ അൽനഈം, മന്ത്രാലയത്തിലെ സാങ്കേതിക വിഭാഗം, വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ എന്നിവർ പ​ങ്കെടുത്തു.

തൊഴിൽവിപണിയിലെ പൊതുതാൽപര്യമുള്ള വിഷയങ്ങളും പ്രവർത്തനങ്ങളും ചർച്ചചെയ്യുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുന്നതിനിടെയാണ് ​ കരാർ ഒപ്പിടൽ നടന്നത്. ഇന്തോനേഷ്യൻ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പ്രക്രിയകൾ ഏകീകരിക്കാനും റിക്രൂട്ട്​മെൻറ്​ നടപടി സുഗമമാക്കാനും കരാറിലെ എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഊർജിതശ്രമങ്ങളുടെ ഭാഗമായാണ്​ പുതിയ കരാർ. സൗദിയിലേക്ക്​ ഗാർഹിക തൊഴിലാളികളെ അയക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ്​ ഇ​ന്തോനേഷ്യ. 

Tags:    
News Summary - Recruitment of Indonesian domestic workers will resume

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.