സഫ മക്ക പോളിക്ലിനിക്കിലെത്തിയ ടി. സിദ്ദീഖ് എം.എൽ.എയെ പബ്ലിക് റിലേഷൻ ഓഫിസർ
മഹലിൽ അൽ അസീരി പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു
റിയാദ്: സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ കെ.പി.സി.സി വർക്കിങ് പ്രസിഡന്റും കൽപ്പറ്റ എം.എൽ.എയുമായ ടി. സിദ്ദീഖിന് ബത്ഹയിലെ സഫ മക്ക പോളിക്ലിനിക്കിൽ സ്വീകരണം നൽകി. പബ്ലിക് റിലേഷൻ ഓഫിസർ മഹലിൽ അൽ അസീരി ബൊക്കെ നൽകി വരവേറ്റു. രണ്ടര പതിറ്റാണ്ടിലധികമായി പ്രവാസികൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ മികച്ച ആതുരസേവനം നൽകുന്ന സഫ മക്കയുടെ സാമൂഹികപ്രതിബദ്ധതയിലൂന്നിയ പ്രവർത്തനം ശ്ലാഘനീയമാണെന്ന് ടി. സിദ്ദീഖ് എം.എൽ.എ പരിപാടിയിൽ സംസാരിക്കവേ അഭിപ്രായപ്പെട്ടു.
മെഡിക്കൽ ഡയറക്ടർ ഡോ. ബാലകൃഷ്ണൻ, ഡോ. തമ്പാൻ എന്നിവർ ആശംസാപ്രസംഗം നടത്തി. ബഷീർ ഫൈസി സ്വാഗതവും ഉമർ കുട്ടി നന്ദിയും പറഞ്ഞു. ജീവനക്കാരായ യഹ്യ, കുഞ്ഞി കാസർകോട്, ജാബിർ, ശിഹാബ്, ഇല്യാസ്, അസീസ്, മുനീർ, അബ്ദുൽ മുസഫിർ, ചേക്കു, സുബൈർ, ഷബീർ, അബ്ദുൽ മജീദ്, ഷംസുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.