വയനാട് ശിഹാബ് തങ്ങൾ അക്കാദമി സാരഥികൾക്ക് റിയാദിൽ സ്വീകരണം നൽകിയപ്പോൾ
റിയാദ്: വയനാട് വാകേരി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി സാരഥികൾക്ക് റിയാദിൽ സ്വീകരണം നൽകി. മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ കേരളത്തിൽ സ്ഥാപിതമായ ആദ്യത്തെ വൈജ്ഞാനിക കേന്ദ്രമാണ് വയനാട് വാകേരിയിൽ സ്ഥാപിതമായ ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി. ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള വയനാട് ജില്ലയിലെ ഏക ഹുദവി കോഴ്സ് സ്ഥാപനമാണ് ശിഹാബ് തങ്ങൾ അക്കാദമി. സ്വീകരണയോഗം സയ്യിദ് മാനു തങ്ങൾ വെള്ളൂർ ഉദ്ഘാടനം ചെയ്തു.
റിയാദ് സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.സി. അലി കൊളഗപ്പാറ അധ്യക്ഷത വഹിച്ചു. അക്കാദമി വൈസ് പ്രസിഡൻറ് കെ.എ. നാസർ മൗലവി, ജനറൽ സെക്രട്ടറി മുഹമ്മദ് ദാരിമി വാകേരി എന്നിവർ സംസാരിച്ചു.
ശാഫി ദാരിമി പുല്ലാര, അബൂബക്കർ ഫൈസി ചെങ്ങമനാട്, ബഷീർ ഫൈസി, മൻസൂർ, സുധീർ, ഷഹീർ, ഹംസ കരണി എന്നിവർ സംസാരിച്ചു. പി.എ. നാസർ വാകേരി സ്വാഗതവും സഫീർ വെള്ളമുണ്ട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.