ജീവകാരുണ്യ പ്രവർത്തകൻ നസീർ മധുവായിക്ക് കൊണ്ടോട്ടി സെന്റർ ജിദ്ദയുടെ ഉപഹാരം കബീർ കൊണ്ടോട്ടി നൽകുന്നു
നസീർ മധുവായിക്ക് കൊണ്ടോട്ടി സെന്റർ ജിദ്ദ സ്വീകരണം
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ കൊണ്ടോട്ടി അക്ഷര ക്ലബ് ജനറൽ സെക്രട്ടറിയും ജീവകാരുണ്യ, സാമൂഹിക പ്രവർത്തകനുമായ നസീർ മധുവായിക്ക് കൊണ്ടോട്ടി സെന്റർ ജിദ്ദ കമ്മിറ്റി സ്വീകരണം നൽകി.
മനാൽ ജിദ്ദ ഹോട്ടലിൽ നടന്ന ചടങ്ങ് ഹസ്സൻ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. സലിം മധുവായി അധ്യക്ഷത വഹിച്ചു.
കബീർ കൊണ്ടോട്ടി, എ.ടി ബാവ തങ്ങൾ, ഗഫൂർ ചുണ്ടക്കാടൻ, ഇർഷാദ് കളത്തിങ്ങൽ എന്നിവർ സംസാരിച്ചു. കബീർ കൊണ്ടോട്ടി ഉപഹാരം നൽകി. കബീർ നീറാട്, എ.ടി നസ്റു തങ്ങൾ, പി.സി അബൂബക്കർ, ജംഷി കടവണ്ടി, റഫീഖ് മധുവായി, എ.ടി.റഫീഖലി തങ്ങൾ, ശാലു വാഴയൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു. കബീർ തുറക്കൽ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.