കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, പി.എ. സലിം എന്നിവരെ റിയാദ് എയർപ്പോർട്ടിൽ ഒ.ഐ.സി.സി ഭാരവാഹികൾ സ്വീകരിക്കുന്നു
റിയാദ്: കെ.പി.സി.സി പ്രസിഡൻന്റെ നിർദേശ പ്രകാരം സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, പി.എ. സലിം എന്നിവർക്ക് റിയാദ് എയർപോർട്ടിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി.
ഒ.ഐ.സി.സി സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിനായി സൗദിയിലെ എല്ലാ പ്രാവശ്യകളിലുമുള്ള ഒ.ഐ.സി.സി നേതാക്കന്മാരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കുക എന്നുള്ളതാണ് സന്ദർശന ലക്ഷ്യം. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ച എത്തിയ ഇരുവരേയും ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള, ഫൈസൽ ബാഹസ്സൻ, സലിം കളക്കര, നൗഫൽ പാലക്കാടൻ, നവാസ് വെള്ളിമാട്കുന്ന്, റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുംപാടം, ഷാജി സോണ, റഹ്മാൻ കൊല്ലം, സൈഫ് കായംകുളം, കെ.കെ. തോമസ്, സാബിർ കോട്ടയം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.