റിയാദ്: എയർബസ് എ 320 വിമാനങ്ങൾ തിരിച്ചുവിളിച്ചതിനെത്തുടർന്ന് സൗദി വിമാനക്കമ്പനികൾ സുരക്ഷാ നടപടിക്രമങ്ങൾ കാര്യക്ഷമമായും കുറഞ്ഞ സമയത്തിനുള്ളിലും പൂർത്തിയാക്കിയതായി ഗതാഗത മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസർ പറഞ്ഞു.
സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മേൽനോട്ടത്തിൽ ദേശീയ വിമാനക്കമ്പനികളും എയർബസ് നിർമാതാക്കളും തമ്മിലുള്ള ദ്രുത സഹകരണത്തിലൂടെ യാത്രക്കാരുടെ മേലുള്ള ആഘാതം ലഘൂകരിക്കുകയും വ്യോമ ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് നിലനിർത്തുകയും ചെയ്തു.
സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ദേശീയ വിമാന കമ്പനികൾ പുലർത്തുന്ന പ്രതിബദ്ധതയെയാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ നവീകരണങ്ങൾ പൂർത്തിയാക്കുന്നതിൽ പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കാര്യക്ഷമവും വിശ്വസനീയവുമായ പ്രവർത്തനങ്ങൾ തുടരുന്നത് ഉറപ്പാക്കുന്നതിനുമുള്ള സിവിൽ ഏവിയേഷൻ മേഖലയുടെ പ്രതിബദ്ധത ഇത് പ്രകടമാക്കുന്നു.
എയർബസിന്റെ നിരവധി എ 320 വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ വരുത്തിയതിനെത്തുടർന്ന് വിമാന ഷെഡ്യൂളുകളിലെ തടസ്സങ്ങൾ ലഘൂകരിക്കാൻ സൗദി എയർലൈൻസ് ഉടനടി നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.