Posted On
date_range Updated On
date_range റാസ് ലഫാൻ സ്ഫോടനം: ഖത്തർ അമീറിനെ അനുശോചനം അറിയിച്ച് സൗദി ഭരണകൂടം
റിയാദ്: ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ഫാക്ടറി സ്ഫോടനത്തിൽ ജീവഹാനിയും പരിക്കുകളും സംഭവിച്ചതിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സൗദി ഭരണകൂടം അനുശോചനം അറിയിച്ചു.
സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീറിന് പ്രത്യേക അനുശോചന സന്ദേശങ്ങൾ അയച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും സൗദി നേതൃത്വം തങ്ങളുടെ സന്ദേശത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.