മക്ക: വിശിഷ്ടമായൊരു ചിത്രമായിരുന്നു, ലോകജനതക്കുള്ള അമേരിക്കൻ ബഹിരാകാശ സഞ്ചാരി സ്കോട്ട് െകല്ലിയുടെ റമദാൻ സമ്മാനം. മക്ക ഹറമിെൻറ ബാഹ്യാകാശത്ത് നിന്നുള്ള ചിത്രം റമദാൻ ഒന്നിന് വൈകുന്നേരമാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഹറമും മക്ക നഗരവും വ്യക്തമായി കാണുന്ന ചിത്രം ബഹിരാകാശത്തെ സ്ഥിരം പര്യവേഷണകേന്ദ്രമായ ഇൻറർനാഷനൽ സ്പേസ് സ്റ്റേഷനിൽ നിന്നാണ് എടുത്തത്. റമദാൻ മാസത്തിന് ആദരവുമായാണ് സ്കോട്ട് കെല്ലി ചിത്രം തെൻറ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ഇൗലോകത്തിെൻറ സൗന്ദര്യം അതിെൻറ നാനാത്വത്തിലാണെന്നും അദ്ദേഹം തെൻറ ചെറുകുറിപ്പിൽ കൂട്ടിച്ചേർത്തു.
റിട്ട. യു.എസ് നേവി കാപ്റ്റനാണ് ലോകപ്രശസ്ത ബഹിരാകാശ യാത്രികനായ സ്േകാട്ട് ജോസഫ് കെല്ലി. ഏറ്റവുമധികം ദിവസങ്ങളിൽ ബഹിരാകാശത്ത് കഴിച്ചുകൂട്ടിയതിെൻറ അമേരിക്കൻ റെക്കോഡ് ഒരുകാലത്ത് കൈയാളിയിരുന്നയാളാണ് കെല്ലി. 500 ലേറെ ദിനങ്ങൾ അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.
ഇൻറർനാഷനൽ സ്പേസ് സ്റ്റേഷനിൽ നിന്ന് അദ്ദേഹം എടുക്കുന്ന ലോകത്തിെൻറ വിവിധ ഭാഗങ്ങളുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.